നിയന്ത്രണങ്ങള്‍ ഇളവുകളോടെ... തിരുവനന്തപുരത്ത് ലോക്ക്ഡൌണ്‍ തുടരും

തിരുവനന്തപുരത്ത് ലോക്ക്ഡൌണ്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. 

Last Updated : Jul 29, 2020, 01:41 AM IST
  • മൂന്നിലൊന്ന് ജീവനക്കാരുമായി സര്‍ക്കാര്‍ ഓഫീസുകളും 25 ശതമാനം ജീവനക്കാരുമായി സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും. രണ്ട് മേഖലയിലും മറ്റ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യാവുന്നതാണ്.
നിയന്ത്രണങ്ങള്‍ ഇളവുകളോടെ... തിരുവനന്തപുരത്ത് ലോക്ക്ഡൌണ്‍ തുടരും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോക്ക്ഡൌണ്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. 

ഇളവുകള്‍ നിയന്ത്രണങ്ങളോടെ മാത്രമെന്നും ഇന്ന് (28 ജൂലൈ) അര്‍ദ്ധരാത്രി മുതല്‍ ഉത്തരവ് നിലവില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. 

മൂന്നിലൊന്ന് ജീവനക്കാരുമായി സര്‍ക്കാര്‍ ഓഫീസുകളും 25 ശതമാനം ജീവനക്കാരുമായി സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും. രണ്ട് മേഖലയിലും മറ്റ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യാവുന്നതാണ്. 

ഇംഗ്ലീഷ് സംസാരിക്കുന്ന പഴക്കച്ചവടക്കാരി; റയീസ അന്‍സാരിയുടെ യോഗ്യത PhD!!

ഹോട്ടല്‍, റസ്റ്റോറന്‍റ് എന്നിവിടങ്ങളില്‍ പാഴ്സല്‍ സര്‍വീസുകള്‍ മാത്രമാണ് ഉണ്ടാകുക. നോണ്‍ കണ്ടെയ്ൻമെന്റ് സോണുകളിലേക്ക് മാത്രമാകും ഹോം ഡെലിവറി. ടാക്സി, ഓട്ടോറിക്ഷ എന്നിവയില്‍ 50% യാത്രക്കാരെ അനുവദിക്കും. അതേസമയം, തീരപ്രദേശങ്ങളിലെ ക്രിട്ടിക്കല്‍ കണ്ടെയിൻമെന്റ് സോണുകളിൽ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൌണ്‍ ഓഗസ്റ്റ് ആറാം തീയതി വരെ തുടരും. 

ആവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു വരെ തുറന്നു പ്രവര്‍ത്തിക്കാം. നാല് മണി മുതല്‍ ആറു മണി വരെ ഇവിടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധനങ്ങള്‍ വാങ്ങാന്‍ സൗകര്യമൊരുക്കി കൊടുക്കണം.

ഫുഡ് ചാര്‍ട്ടില്‍ ഒന്നാമന്‍, ലോക്ക്ഡൌണിലും ബിരിയാണി സൂപ്പര്‍ ഹിറ്റ്‌!!

സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, സലൂണുകള്‍ സ്പാ, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവ തുറക്കാന്‍ അനുവദിക്കില്ല. സിനിമാ തീയറ്ററുകള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, പാര്‍ക്കുകള്‍, ഓഡിറ്റോറിയം ബാര്‍ എന്നിവ പ്രവര്‍ത്തിക്കാനോ കൂട്ടം കൂടാനോ പാടുള്ളതല്ല..

Trending News