Lok Sabha Election 2024 : ഇടുക്കിയിൽ മുൻ കോൺഗ്രസ് എംഎൽഎ പാർട്ടി വിട്ടു സിപിഎമ്മിനോടൊപ്പം ചേർന്നു

രമേശ് ചെന്നിത്തല ചെയർമാനായുള്ള 25 അംഗ തെരഞ്ഞെടുപ്പ് പ്രചാരണസമിതി അംഗത്വം രാജിവച്ചാണ് റാവുത്തർ സിപിഎമ്മിലേക്ക് എത്തിയത്

Written by - Zee Malayalam News Desk | Last Updated : Apr 11, 2024, 06:11 PM IST
  • കോൺഗ്രസ് നേതാക്കളിൽ നിന്നും അപമാനവും അവഗണനയും ഉണ്ടായി.
  • തിരഞ്ഞെടുപ്പ് പ്രചരണ തൊഴിലാളിയായി തന്നെ കണ്ടു.
  • രമേശ് ചെന്നിത്തലയും, കെ സുധാകരനും തന്നെ അപമാനിച്ചതായും സുലൈമാൻ റാവുത്തർ പറഞ്ഞു.
Lok Sabha Election 2024 : ഇടുക്കിയിൽ മുൻ കോൺഗ്രസ് എംഎൽഎ പാർട്ടി വിട്ടു സിപിഎമ്മിനോടൊപ്പം ചേർന്നു

മുൻ എംഎൽഎയും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന പി പി സുലൈമാൻ റാവുത്തർ കോൺഗ്രസ് വിട്ട് സിപിഎമ്മിനോടൊപ്പം ചേർന്നു. രമേശ് ചെന്നിത്തല ചെയർമാനായുള്ള 25 അംഗ തെരഞ്ഞെടുപ്പ് പ്രചാരണസമിതി അംഗത്വം രാജിവച്ചാണ് റാവുത്തർ സിപിഎമ്മിലേക്ക് എത്തിയത്. ഇന്ന് ഏപ്രിൽ പത്തിന് ഉച്ചയോടെയാണ് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിനൊപ്പം സുലൈമാൻ റാവുത്തർ തൊടുപുഴയിൽ എത്തി വാർത്താസമ്മേളനം നടത്തി കോൺഗ്രസ് വിട്ടതായി പ്രഖ്യാപിച്ചത്. 

കോൺഗ്രസ് നേതാക്കളിൽ നിന്നും അപമാനവും അവഗണനയും ഉണ്ടായി. തിരഞ്ഞെടുപ്പ് പ്രചരണ തൊഴിലാളിയായി തന്നെ കണ്ടു. രമേശ് ചെന്നിത്തലയും, കെ സുധാകരനും തന്നെ അപമാനിച്ചതായും സുലൈമാൻ റാവുത്തർ പറഞ്ഞു.

കോൺഗ്രസ് നേതൃത്വത്തിനെതിരെ വലിയ രീതിയിൽ അതൃപ്തി പ്രമുഖ നേതാക്കൾക്കുണ്ടെന്നും മുൻ എം എൽ എ പറഞ്ഞു. കെഎസ്‌യു പ്രവർത്തകനായി കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന പി പി സുലൈമാൻ റാവുത്തർ ഇടുക്കിയിൽ നിന്നുമാണ് രണ്ട് തവണയും മത്സരിച്ചത്. ഇടുക്കിയിൽ പ്രവർത്തന പരിചയമുള്ള സുലൈമാൻ റാവുത്തരുടെ കടന്നുവരവ് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് ജോയ്സ് ജോർജിന് അനുകൂല സാഹചര്യം ഒരുക്കും എന്നാണ് ഇടതു നേതാക്കളുടെ വിലയിരുത്തൽ.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News