Arrest: വയനാട്ടിൽ മാരകായുധങ്ങളുമായി ലോറി ഡ്രൈവർമാർ; അറസ്റ്റ് ചെയ്ത് പോലീസ്

Lorry drivers arrested: നിർത്തിയിട്ടിരുന്ന ലോറിയിൽ വെച്ചാണ് ഇരുവരെയും മാരകായുധങ്ങളുമായി പിടികൂടുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 9, 2023, 11:34 PM IST
  • കൊടുവാളും വടിവാളും അടക്കം ഇവരിൽ നിന്നും പിടികൂടി.
  • ബത്തേരി പോലീസിന്റേതാണ് നടപടി.
  • പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Arrest: വയനാട്ടിൽ മാരകായുധങ്ങളുമായി ലോറി ഡ്രൈവർമാർ; അറസ്റ്റ് ചെയ്ത് പോലീസ്

കൽപ്പറ്റ: വയനാട്ടിൽ മാരകായുധങ്ങളായ കൊടുവാളും വടിവാളുമായി ലോറി ഡ്രൈവർമാർ പിടിയിൽ. കണിയാമ്പറ്റ കൊളങ്ങോട്ടിൽ വീട്ടീൽ നിസാദുദ്ദീൻ, പിണങ്ങോട് കയ്പ്പങ്ങാടി നജുമുദ്ദീൻ എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്. 

പോലിസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ബത്തേരി മാനിക്കുനിയിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ വെച്ചാണ് ഇരുവരെയും മാരകായുധങ്ങളുമായി പോലീസ് പിടികൂടിയത്. ആംസ് ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

ALSO READ: ഹൈക്കോടതിയുടെ നിർദേശത്തിന് പുല്ല് വില; നവകേരള സദസ്സിന്റെ വിളംബര ജാഥയ്ക്ക് വിദ്യാർഥികളെ അണിനിരത്തി

ഗ്രന്ഥശാല അടിച്ച് തകർത്ത കേസിലെ പ്രതികൾ അറസ്റ്റിൽ

നെടുമങ്ങാട് : പത്താംകല്ല് അക്ഷരം ഗ്രന്ഥശാല അടിച്ചു തകർക്കുകയും ലൈബ്രേറിയനായ പത്താംകല്ല് സ്വദേശി റഫീക്കിനെ മാരകമായി ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളെ നെടുമങ്ങാട് പോലീസ് അറസ്റ്റു ചെയ്തു. നെടുമങ്ങാട് മഞ്ച പേരുമല സ്വദേശി മാണി എന്ന് വിളിക്കുന്ന ജസീർ (28 ), അരുവിക്കര അഴിക്കോട് തെറ്റിയോട്ടുമുകൾ സ്വദേശി കണ്ണപ്പൻ എന്ന് വിളിക്കുന്ന സജീർ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം റൂറൽ എസ്പി കിരൺനാരായൺ ഐ പി എസിന്റെ നിർദ്ദേശാനുസരണം നെടുമങ്ങാട് ഡിവൈഎസ്പി ബൈജുകുമാറിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് സി ഐ ശ്രീകുമാരൻനായർ, എസ് ഐ ശ്രീലാൽചന്ദ്രശേഖർ, എ എസ് ഐമാരായ വിജയൻ, രജിത്, എസ് സി പി ഒ ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News