Lpg Small Cylinder: അഞ്ച് കിലോ ഗ്യാസ് സിലിണ്ടർ വേണോ? ഇനി സപ്ലൈകോ തരും

 നിലവിൽ കൊച്ചി ഡിപ്പോയുടെ കിഴിലെ ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റ്, പനമ്പിള്ളി നഗർ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ വിൽപന തുടങ്ങിയതായി സിഎംഡി അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Sep 19, 2021, 06:45 AM IST
  • ഇനിമുതൽ അഞ്ച് കിലോ ഗ്യാസ് സിലിണ്ടറുകൾ സപ്ലൈകോ വഴിയും വിതരണം ചെയ്യും.
  • ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റ്, പനമ്പിള്ളി നഗർ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ വിൽപന തുടങ്ങിയതായി സിഎംഡി അറിയിച്ചു.
  • ഇൻഡ്യൻ ഓയിലും സപ്ലൈകോയും ഉണ്ടാക്കിയ കരാറിൻറെ അടിസ്ഥാനത്തിലാണ് സിലിണ്ടറുകളുടെ വിതരണം
Lpg Small Cylinder: അഞ്ച് കിലോ ഗ്യാസ് സിലിണ്ടർ വേണോ? ഇനി സപ്ലൈകോ തരും

കൊച്ചി: പാചക വാതകം നിങ്ങളുടെ പാചകത്തെ ഇനി തടസ്സപ്പെടുത്തില്ല. പെട്ടെന്ന് വീട്ടിലെ ഗ്യാസ് തീർന്നാലും കിടിലനൊരു വഴിയുണ്ട്. ഇനിമുതൽ അഞ്ച് കിലോ ഗ്യാസ് സിലിണ്ടറുകൾ സപ്ലൈകോ വഴിയും വിതരണം ചെയ്യും.

സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ ഐ.ഒ.സിയുടെ (Indian Oil Corporation)  സിലിണ്ടർ ‘ഛോട്ടു’ വിതരണം ആരംഭിച്ചു. നിലവിൽ കൊച്ചി ഡിപ്പോയുടെ കിഴിലെ ഗാന്ധിനഗർ ഹൈപ്പർ മാർക്കറ്റ്, പനമ്പിള്ളി നഗർ സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ വിൽപന തുടങ്ങിയതായി സിഎംഡി അറിയിച്ചു. 

ALSO READ : Covid update kerala: സംസ്ഥാനത്ത് ഇന്ന് 19,325 പുതിയ കോവിഡ് കേസുകൾ; 143 മരണം, TPR 15.96

ഇൻഡ്യൻ ഓയിലും സപ്ലൈകോയും ഉണ്ടാക്കിയ കരാറിൻറെ അടിസ്ഥാനത്തിലാണ് സിലിണ്ടറുകളുടെ വിതരണം. ഒാരോ സൂപ്പർ മാർക്കറ്റുകളിലേക്കും സമീപത്തുള്ള എൽ പി ജി ഔട്ട്ലെറ്റുകളിൽ നിന്ന് എത്തിക്കുന്ന സിലിണ്ടറുകൾ അതത് ഡിപ്പോകളിൽ റെസീപ്പ്റ്റ് ചെയ്ത് ഔട്ട്ലെറ്റുകളിലേക്ക് ബില്ലു ചെയ്തു കൊടുക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. അതിന്റെ ക്ലെയിംസ് അതത് താലൂക്ക് ഡിപ്പോകൾ വഴി ബന്ധപ്പെട്ട ഏജൻസികൾക്ക് നൽകും.

സംശയ നിവാരണത്തിനായി കൊച്ചി ഡിപ്പോ മാനേജരുമായി ബന്ധപ്പെടണം: 9447975243. ഐഒസി ബിപിഎസ്എസ് ഇൻഡ്യൻ സെയിൽസ് ഓഫീസർമാരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കും: സൂര്യാ (കൊച്ചി ആൻഡ് ആലപ്പി സെയിൽസ് ഓഫീസർ ) –  9447498252, മഞ്ജുഷ (തിരുവനന്തപുരം ഫീൽഡ് ഓഫീസർ) – 9447498247, രാഹുൽ (കൊല്ലം ഫീൽഡ് ഓഫീസർ) – 9447763641, സയ്യദ് ,മുഹമ്മദ് (കോട്ടയം/ പത്തനംത്തിട്ട ഫീൽഡ് ഓഫീസർ) – 9447498254, 

ALSO READ : Pneumococcal Vaccine : കുട്ടികൾക്ക് പുതിയൊരു വാക്സിനും കൂടി, ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നുള്ള സംരക്ഷണത്തിനായി ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍

ഡാൽബിൻ (എറണാകുളം ആൻഡ് ഇടുക്കി സെയിൽസ് ഓഫീസർ) – 9447498249, റോഷിനി (തൃശ്ശൂർ ഫീൽഡ് ഓഫീസർ) – 9447498248, ഗീതുമോൾ (പാലക്കാട് /മലപ്പുറം ഫീൽഡ് ഓഫീസർ ) – 9447498251, റെജീന (കോഴിക്കോട് ഫീൽഡ് ഓഫീസർ) – 9447498255, ശ്രീനാഥ് (കണ്ണൂർ/ കാസർഗോഡ് ഫീൽഡ് ഓഫീസർ ) – 9446328889

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News