പ്രമുഖ അഭിഭാഷകന്‍ എം.കെ. ദാമോദരന്‍ അന്തരിച്ചു

മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ് ജനറലുമായ എം.കെ ദാമോദരന്‍ അന്തരിച്ചു. എഴുപതു വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ദിവസങ്ങളായി അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയി ചികിത്സയിലായിരുന്നു. 

Last Updated : Aug 16, 2017, 04:07 PM IST
പ്രമുഖ അഭിഭാഷകന്‍ എം.കെ. ദാമോദരന്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ് ജനറലുമായ എം.കെ ദാമോദരന്‍ അന്തരിച്ചു. എഴുപതു വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ദിവസങ്ങളായി അദ്ദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയി ചികിത്സയിലായിരുന്നു. 

ഇ.കെ.നായനാരും വി.എസ് അച്യുതാനന്ദനും മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തിന്‍റെ അഡ്വക്കേറ്റ് ജനറലായി പ്രവർത്തിച്ചയാളാണ് അദ്ദേഹം. 

പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവായി അദ്ദേഹത്തെ നിയമിച്ചിരുന്നുവെങ്കിലും നിയമനം വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം സ്ഥാനം ഏറ്റെടുത്തില്ല. നിലവില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ നിയമപരിഷ്‌കാര കമ്മിഷന്‍ അംഗമായിരുന്നു. 

ലോട്ടറി കേസില്‍ സാന്റിയാഗോ മാര്‍ട്ടിനും ലാവലിന്‍ കേസില്‍ പിണറായി വിജയനും വേണ്ടി ഹൈകോടതിയില്‍ ഹാജരായി. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് കെ.എം.മാണിക്കെതിരെയുണ്ടായ വിജിലന്‍സ് കേസിലും അദ്ദേഹം വക്കാലത്ത് ഏറ്റെടുത്തിരുന്നു.

Trending News