കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കൊച്ചിയിലെ കോടതിയിൽ ഇന്ന് ഉച്ചയോടെ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ എം ശിവശങ്കറിനെ ഹാജരാക്കും. തുടർന്ന് അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിൽ ലഭിച്ച അന്വേഷണ പുരോഗതിയും റിമാൻഡ് റിപ്പോർട്ടിലൂടെ കോടതിയെ അറിയിക്കും.
Also Read: ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
മുഖ്യമന്ത്രിയുടെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആലോചിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി കിട്ടാനായി ആവശ്യപ്പെടാനും സാധ്യതയുണ്ട്. എം ശിവശങ്കറിനെ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് എൻഫോഴ്സ്മെൻറ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലായിരുന്നു.
കോഴക്കേസില്‍ ശിവശങ്കറിന്റെ പങ്കിന്റെ തെളിവ് ലഭിച്ചെന്നും ഇ ഡി വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്നും ഒരു കോടി രൂപയോളം വിവിധ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്ന പണം ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ലഭിച്ച കോഴയാണെന്നാണ് ഇഡിയുടെ നിഗമനം. എന്നാല്‍ അതിനെ കുറിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു ശിവശങ്കറിന്റെ മൊഴി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...