നാടക പ്രവർത്തകൻ മധു മാസ്റ്റർ അന്തരിച്ചു

തെരുവ് നാടകങ്ങളുമായി കേരളത്തിലുടനീളം സഞ്ചരിച്ച കലാകാരനായിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 19, 2022, 03:37 PM IST
  • എട്ടോളം സിനിമകളിലും അദ്ദേഹം വേഷമിട്ടു
  • അമ്മ നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചു
  • നക്സൽ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ജയിൽ വാസം അനുഭവിച്ചു
  • ജനകീയ സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായിരുന്നു
നാടക പ്രവർത്തകൻ മധു മാസ്റ്റർ അന്തരിച്ചു

കോഴിക്കോട്: നാടക പ്രവർത്തകൻ മധു മാസ്റ്റർ (മധുസൂദനൻ) അന്തരിച്ചു. 73 വയസ്സായിരുന്നു. എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു അന്ത്യം. തെരുവ് നാടകങ്ങളുമായി കേരളത്തിലുടനീളം സഞ്ചരിച്ച കലാകാരനായിരുന്നു. പതിനഞ്ച് നാടകൾ രചിച്ചിട്ടുണ്ട്.

എട്ടോളം സിനിമകളിലും അദ്ദേഹം വേഷമിട്ടു. അമ്മ നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചു. നക്സൽ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ജയിൽ വാസം അനുഭവിച്ചു. ജനകീയ സാംസ്കാരിക വേദിയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ കെ.തങ്കം മക്കൾ എം.ടി. വിധു രാജ് (മലയാള മനോരമ സീനിയർ ഫോട്ടോ​ഗ്രാഫർ), അഭിനയ രാജ് (എഎൻഎസ് മീഡിയ കൊച്ചി).

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News