മലമ്പുഴ രക്ഷാദൗത്യം; സൈന്യം യുവാവിന് അടുത്ത്, ബാബുവിന്റെ ആരോ​ഗ്യനില തൃപ്തികരം

ബാബുവിനെ ഉടൻ പുറത്തെത്തിക്കാൻ ആകുമെന്നാണ് സൈന്യം അറിയിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 9, 2022, 05:27 AM IST
  • സൈന്യം ബാബുവിന്റെ അടുത്തെത്തിയെന്നാണ് റിപ്പോർട്ടുകൾ.
  • ഇയാളുമായി സൈന്യം സംസാരിക്കുകയും ചെയ്തു.
  • ബാബുവിനെ ഉടൻ പുറത്തെത്തിക്കാൻ ആകുമെന്നാണ് സൈന്യം അറിയിക്കുന്നത്.
മലമ്പുഴ രക്ഷാദൗത്യം; സൈന്യം യുവാവിന് അടുത്ത്, ബാബുവിന്റെ ആരോ​ഗ്യനില തൃപ്തികരം

പാലക്കാട്: മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ യുവാവിനായുള്ള രക്ഷാദൗത്യം തുടരുന്നു. സൈന്യം ബാബുവിന്റെ അടുത്തെത്തിയെന്നാണ് റിപ്പോർട്ടുകൾ. ഇയാളുമായി സൈന്യം സംസാരിക്കുകയും ചെയ്തു. ബാബുവിനെ ഉടൻ പുറത്തെത്തിക്കാൻ ആകുമെന്നാണ് സൈന്യം അറിയിക്കുന്നത്. 

ബാബു വെള്ളം ചോദിച്ചുവെന്നും ഉടൻ അത് നൽകുമെന്നും സൈന്യം അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി രണ്ടാമത്തെ സൈനിക സംഘവും മലമ്പുഴയിലെത്തിയിരുന്നു.

 

Also Read: Malampuzha Cliff | മലമ്പുഴ പാറക്കൂട്ടത്തിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ കരസേനയും വ്യോമസേനയും എത്തും: മുഖ്യമന്ത്രി

അതേസമയം 40 മണിക്കൂറിലേറെയായി കുടുങ്ങി കിടക്കുന്ന ബാബുവിന്റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News