Crime News: കോട്ടയത്ത് ഓട്ടോ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Kottayam Crime News: അറുനൂറ്റി മംഗലം മുള്ളംമടയ്ക്കല്‍ ഷിബു ലൂക്കോസ് (48) ആണ് ഓട്ടോഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തൂങ്ങി മരിച്ചത്.

Written by - Zee Malayalam News Desk | Last Updated : Mar 21, 2024, 08:57 PM IST
  • കുത്തേറ്റ കെഎസ് പുരം വടക്കേകണ്ണംകരയത്ത് വി.എസ് പ്രഭാത് ചികിത്സയിലാണ്
  • ഗുരുതരമായി പരിക്കേറ്റ പ്രഭാതിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Crime News: കോട്ടയത്ത് ഓട്ടോ ഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

കോട്ടയം: കോട്ടയം കടുത്തുരുത്തിയിൽ ഓട്ടം പോകാനുണ്ടെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഓട്ടോറിക്ഷ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെ കടുത്തുരുത്തി അറുനൂറ്റി മംഗലത്താണ് സംഭവം. അറുനൂറ്റി മംഗലം മുള്ളംമടയ്ക്കല്‍ ഷിബു ലൂക്കോസ് (48) ആണ് ഓട്ടോഡ്രൈവറെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം തൂങ്ങി മരിച്ചത്.

അറുനൂറ്റി മംഗലം സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറായ കെഎസ് പുരം വടക്കേകണ്ണംകരയത്ത് വി.എസ് പ്രഭാത് (40) ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ടാപ്പിങ് തൊഴിലാളിയായ ഷിബു ഉച്ചയ്ക്ക് പന്ത്രണ്ടോടെ പ്രഭാതിനെ ഓട്ടം പോകാനായി വീട്ടിലേക്ക് വിളിച്ചു വരുത്തുകയും അവിടെവച്ച് കത്തി കൊണ്ട് കുത്തുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കുത്തേറ്റ പ്രഭാത് ഓട്ടോറിക്ഷയുമായി അവിടെ നിന്ന് രക്ഷപ്പെട്ടെങ്കിലും അറുനൂറ്റി മംഗലം മലകയറ്റ പള്ളിക്ക് സമീപമെത്തിയപ്പോള്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിനും ഇലട്രിക് പോസ്റ്റിനും ഇടയിലേക്ക് ഇടിച്ചുകയറി. ഗുരുതരമായി പരിക്കേറ്റ പ്രഭാതിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടുത്തുരുത്തി പോലീസാണ് പരിക്കേറ്റുകിടന്ന പ്രഭാതിനെ ആശുപത്രിയിലെത്തിച്ചത്. പ്രഭാത് വീട്ടില്‍ നിന്ന് പോയ ശേഷം ഷിബു വീടിനകത്ത് കയറി തൂങ്ങി മരിക്കുകയായിരുന്നു. വെള്ളൂര്‍ പോലീസ് എത്തി ഷിബുവിന്റെ മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News