കോട്ടയം: കനത്ത മഴയില്‍ (Heavy rain) കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. രാജമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പട്ടിമറ്റത്തുനിന്നാണ് മൃതദേഹം കിട്ടിയത്. അഞ്ച് മൃതദേഹമാണ് കൂട്ടിക്കലില്‍ (Found five bodies from Koottickal) നിന്ന് ഇന്ന് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. പ്ലാപ്പള്ളിയില്‍ നിന്ന് മൂന്നുപേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കോട്ടയം കാവലയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പാറക്കല്ലുകളും മണ്ണും നിറഞ്ഞ പ്രദേശത്ത് നിന്ന് ജെസിബി ഉപയോഗിച്ചാണ് മൃതദേഹം പുറത്തെത്തിച്ചത്. കാണാതായ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി. ഫയര്‍ഫോഴ്‌സും ദേശീയ ദുരന്ത നിവാരണ സേനയും കരസേനയും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. ഓലിക്കല്‍ ഷാലറ്റിന്റെ (29) മൃതദേഹമാണ് കണ്ടെത്തിയത്. കോട്ടയത്തെ കൂട്ടിക്കല്‍ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. അങ്കമാലിയിലും നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്നു.
ഇടുക്കിയിൽ ഉരുൾപൊട്ടലുണ്ടായ കൊക്കയാറിൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. രണ്ടാൾ പൊക്കത്തിലാണ് ഇവിടെ ചെളിയും മണ്ണും പാറക്കല്ലുകളും വന്നടിഞ്ഞത്. ചെളി കൂടുതലായതിനാൽ തന്നെ പ്രദേശത്ത് പെട്ടെന്നുള്ള രക്ഷാ പ്രവർത്തനത്തിന് പരിമിതികളുണ്ട്. കരസേനയും ദുരന്തനിവാരണ സേനയും ഫയർ ഫോഴ്സും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...