Marthoma Paulose II Catholica Bava: കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവയുടെനിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി. 

Written by - Zee Malayalam News Desk | Last Updated : Jul 12, 2021, 09:22 AM IST
  • കാതോലിക്ക ബാവയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
  • സാധാരണക്കാരിൽ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു കാതോലിക്ക ബാവ
  • സ്ത്രീകളെ സഭാ ഭരണത്തിന്റെ വേദിയിൽ എത്തിക്കുന്നതിൽ അദ്ദേഹം മുഖ്യ പങ്കു വഹിച്ചിരുന്നു
Marthoma Paulose II Catholica Bava: കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചിച്ച്  മുഖ്യമന്ത്രി

തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വീതിയൻ കാതോലിക്ക ബാവയുടെ (Marthoma Paulose II Catholica Bava) നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 

സാധാരണക്കാരിൽ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്നും (Marthoma Paulose II Catholica Bava) സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി അദ്ദേഹം എന്നും മുന്നിലുണ്ടായിരുന്നുവെന്നും. സ്ത്രീകളെ സഭാ ഭരണത്തിന്റെ വേദിയിൽ എത്തിക്കുന്നതിൽ അദ്ദേഹം മുഖ്യ പങ്കു വഹിച്ചിരുന്നുവെന്നും മുഖ്യമന്ത്രി (Pinarayi Viajyan) പറഞ്ഞു.  

Also Read: Marthoma Paulose II Catholica Bava : ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കാലം ചെയ്തു

മാത്രമല്ല ലഹരി ഉപയോഗത്തിനെതിരെയുള്ള ബാവയുടെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നുവെന്നും  മുഖ്യമന്ത്രി (Pinarayi Vijayan) കൂട്ടിച്ചേർത്തു. 

കേരളത്തിൽ സഭയിലും സമൂഹത്തിലും സമാധാനം പുലർത്താൻ നിലകൊണ്ട അദ്ദേഹം സഭയുടെ താൽപര്യമായിരുന്നു എന്നും ഉയർത്തിപ്പിടിച്ചതെന്നും മുഖ്യമന്ത്രി വിലയിരുത്തി. 

Also Read: Karipur Gold Smuggling Case: മൊഴിയിൽ വൈരുദ്ധ്യം; അർജുൻ ആയങ്കിയുടെ ഭാര്യയുടെ മൊഴി കസ്റ്റംസ് ഇന്ന് വീണ്ടുമെടുക്കും

ലോകത്താകെയുള്ള ഓർത്തഡോക്സ് സഭകളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ മുഖ്യപങ്കുവഹിച്ച  ബാവാ തിരുമേനിയുടെ നിര്യാണം സമൂഹത്തിനാകെ വലിയ നഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News