മന്ത്രി മുഹമ്മദ് റിയാസ് തീവ്രവാദി, ധൈര്യമുണ്ടെങ്കിൽ കേസെടുക്കട്ടെ- പിസി ജോർജ്

പിണറായി സർക്കാറിനെ പിടിച്ചു നിർത്തുന്നത് തീവ്രവാദ പ്രസ്ഥാനങ്ങളാണ്  ഫാരീസ് അബൂബക്കറിന്റെ തീരുമാനങ്ങളാണ് ഇവിടെ നടപ്പാകുന്നതെന്നും പി സി ആരോപിച്ചു

Written by - Zee Malayalam News Desk | Last Updated : Feb 16, 2023, 05:22 PM IST
  • മുസ്ളീം ആയത് കൊണ്ട് തീവ്രവാദിയെന്നു വിളിച്ചതല്ലയെന്നു കോട്ടയത്തെ വാർത്താ സമ്മേളനത്തിൽ പി സി
  • ധൈര്യം മുണ്ടെങ്കിൽ കേസെടുക്കട്ടെയെന്നും പി സി
  • പിണറായി സർക്കാറിനെ പിടിച്ചു നിർത്തുന്നത് തീവ്രവാദ പ്രസ്ഥാനങ്ങളാണ്
മന്ത്രി മുഹമ്മദ് റിയാസ് തീവ്രവാദി, ധൈര്യമുണ്ടെങ്കിൽ കേസെടുക്കട്ടെ- പിസി ജോർജ്

കോട്ടയം:  മന്ത്രി മുഹമ്മദ് റിയാസ് തീവ്രവാദിയെന്നു പി.സി. ജോർജ് റിയാസ് തീവ്രവാദിയാണെന്നു വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് ഇത് പറയുന്നതെന്നും പി സി ജോർജ്.അല്ലാതെ മുസ്ളീം ആയത് കൊണ്ട് തീവ്രവാദിയെന്നു വിളിച്ചതല്ലയെന്നു കോട്ടയത്തെ വാർത്താ സമ്മേളനത്തിൽ പി സി ജോർജ് പറഞ്ഞു. തീവ്രവാദിയെന്നും വീണ്ടും താൻ പറയുകയാണ് ധൈര്യം മുണ്ടെങ്കിൽ കേസെടുക്കട്ടെയെന്നും പി സി ജോർജ് പറഞ്ഞു.

പിണറായി സർക്കാറിനെ പിടിച്ചു നിർത്തുന്നത് തീവ്രവാദ പ്രസ്ഥാനങ്ങളാണ്  ഫാരീസ് അബൂബക്കറിന്റെ തീരുമാനങ്ങളാണ് ഇവിടെ നടപ്പാകുന്നതെന്നും പി സി ആരോപിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി ഉടനെ ഇഡി യുടെ ചോദ്യം ചെയ്യലിന് വിധേയനായ കേണ്ടി വരും . മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്കാണ് ഇഡിയുടെ അന്വേഷണം എത്തുന്നത്.
ഈ സാഹചര്യത്താൻ മുഖ്യമന്ത്രി  രാജിവെച്ച്  അന്വേഷണം നേരിടണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News