പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജന തിരക്ക്. കഴിഞ്ഞ ദിവസം മാത്രം മല ചവിട്ടിയവരുടെ എണ്ണം 1 ലക്ഷത്തിന് മുകളിലെത്തി. 1,00,969 പേരാണ് ശബരിമലയില്‍ ഇന്നലെ ദര്‍ശനം നടത്തിയത്. കഴിഞ്ഞ 10 ദിവസത്തിനിടയിലെ ഏറ്റവും വലിയ തിരക്കാണ് ഞായറാഴ്ച ശബരിമലയില്‍ അനുഭവപ്പെട്ടത്.
പുല്ലുമേട് കാനന പാത വഴി മാത്രം 5798 പേരാണ് ഇന്നലെ ശബരിമലയിൽ എത്തിയത്. ഇന്ന് രാവിലെ 6 മണി വരെ 23,167 പേരാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ALSO READ: ക്രിസ്മസ് സന്ദേശത്തിൽ യുദ്ധ ഇരകൾക്കായി പ്രാർത്ഥിച്ച് മാർപാപ്പ
മണ്ഡലപൂജ 27ന്; നെയ്യഭിഷേകം 9.45 വരെ
മണ്ഡലപൂജയോടനുബന്ധിച്ചു ശബരിമലയിലെ പൂജാസമയക്രമത്തിൽ മാറ്റം. ശബരിമലയിൽ തങ്കഅങ്കി ഘോഷയാത്ര എത്തുന്ന ചൊവ്വാഴ്ച (ഡിസംബർ 26) ഉച്ചപൂജയ്ക്കു ശേഷം നട അച്ചാൽ വൈകിട്ട് അഞ്ച് മണിക്കേ നട തുറക്കൂ. സാധാരണ ദിവസങ്ങളിൽ ഉച്ച കഴിഞ്ഞു മൂന്ന് മണിക്കാണ് നട തുറക്കുന്നത്.
വൈകിട്ട് 5.15നാണ് തങ്ക അങ്കിക്ക് ശരംകുത്തിയിൽ ദേവസ്വം ബോർഡിന്റെ സ്വീകരണം. തുടർന്ന് തങ്കഅങ്കി ചാർത്തി ദീപാരാധന നടക്കും. രാത്രി 11.00 മണിക്ക് നട അടയ്ക്കും. ഡിസംബർ 27നാണ് മണ്ഡപൂജ. രാവിലെ 10.30നും 11.30നും ഇടയിലുള്ള മുഹൂർത്തത്തിലായിരിക്കും മണ്ഡലപൂജ. അതിനാൽ അന്നേ ദിവസം രാവിലെ 9.45 വരെ മാത്രമാകും നെയ്യഭിഷേകമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. സാധാരണദിവസങ്ങളിൽ 11.30 വരെയാണ് രാവിലെ നെയ്യഭിഷേകത്തിന് ഭക്തർക്കു സൗകര്യമൊരുക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.