ഇരുചക്രവാഹനയാത്രക്കാർ ജാഗ്രതൈ; മത്സരയോട്ടം നടത്തിയാൽ പിടിവീഴും; കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

സൂപ്പർ ബൈക്കുകൾ കേന്ദ്രീകരിച്ചാണ് മോട്ടോർവാഹന വകുപ്പിന്‍റെ സംസ്ഥാനതല പരിശോധന. അഭ്യാസപ്രകടനം, അമിത വേഗം, രൂപമാറ്റം എന്നിവക്ക് പിഴ ചുമത്തും. വേണ്ടി വന്നാൽ ബൈക്ക് പിടിച്ചെടുക്കാനും നിർദേശമുണ്ട്. മത്സരയോട്ടം നടത്തി അപകടങ്ങൾ സൃഷ്ടിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും പിന്നീട് ആവർത്തിച്ചാൽ റദ്ദാക്കാനും നടപടി സ്വീകരിക്കുന്നുണ്ട്.

Written by - Abhijith Jayan | Edited by - Priyan RS | Last Updated : Jun 22, 2022, 04:49 PM IST
  • തിരുവനന്തപുരം കൊച്ചി കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ കർശന വാഹന പരിശോധന മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ചത്.
  • അഭ്യാസപ്രകടനം, അമിത വേഗം, രൂപമാറ്റം എന്നിവക്ക് പിഴ ചുമത്തും. വേണ്ടി വന്നാൽ ബൈക്ക് പിടിച്ചെടുക്കാനും നിർദേശമുണ്ട്.
  • സ്ഥിരമായി ബൈക്ക് റേസിങ് നടക്കുന്ന പ്രദേശങ്ങളിൽ പൊലീസിന്റെ സഹായത്തോടെ നിരീക്ഷണം നടത്താനും തീരുമാനമായിട്ടുണ്ട്.
ഇരുചക്രവാഹനയാത്രക്കാർ ജാഗ്രതൈ; മത്സരയോട്ടം നടത്തിയാൽ പിടിവീഴും; കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനയാത്രക്കാരിലെ മത്സരയോട്ടം തടയാനും നിയമലംഘനങ്ങൾ കുറയ്ക്കാനും ഓപ്പറേഷൻ റെയിസ് പദ്ധതിയുമായി മോട്ടോർ വാഹന വകുപ്പ്. നിരത്തുകളിൽ നിയമലംഘനം നടത്തുകയും അമിതവേഗത്തിൽ മത്സരയോട്ടം നടത്തുന്നവരെയും ഇതു വഴി പിടികൂടും. തിരുവനന്തപുരം കൊച്ചി കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിൽ കർശന വാഹന പരിശോധന മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് ബൈക്കഭ്യാസത്തിൽ യുവാക്കൾ മരിച്ചതിനു പിന്നാലെയാണ് ഒരിടവേളക്ക് ശേഷം വീണ്ടും എംവിഡി പരിശോധന വ്യാപകമാക്കിയത്.

സൂപ്പർ ബൈക്കുകൾ കേന്ദ്രീകരിച്ചാണ് മോട്ടോർവാഹന വകുപ്പിന്‍റെ സംസ്ഥാനതല പരിശോധന. അഭ്യാസപ്രകടനം, അമിത വേഗം, രൂപമാറ്റം എന്നിവക്ക് പിഴ ചുമത്തും. വേണ്ടി വന്നാൽ ബൈക്ക് പിടിച്ചെടുക്കാനും നിർദേശമുണ്ട്. മത്സരയോട്ടം നടത്തി അപകടങ്ങൾ സൃഷ്ടിക്കുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനും പിന്നീട് ആവർത്തിച്ചാൽ റദ്ദാക്കാനും നടപടി സ്വീകരിക്കുന്നുണ്ട്. ഗതാഗത വകുപ്പിൻ്റെ സേഫ് കേരള പദ്ധതി പ്രകാരമാണ് പരിശോധനകൾ. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന കർശന വാഹന പരിശോധനയ്ക്കാണ് ഇന്നു മുതൽ മോട്ടോർവാഹനവകുപ്പ് തുടക്കംകുറിച്ചത്.

Read Also: Medical College issue:അവയവം കൊണ്ട് പോകേണ്ടത് ശസ്ത്രക്രിയ മുറിയിലേക്ക് അല്ല,സ്പെൻഷൻ പിൻവലിക്കണം

സ്ഥിരമായി ബൈക്ക് റേസിങ് നടക്കുന്ന പ്രദേശങ്ങളിൽ പൊലീസിന്റെ സഹായത്തോടെ നിരീക്ഷണം നടത്താനും തീരുമാനമായിട്ടുണ്ട്. മറ്റ് നിയമലംഘനങ്ങൾ നടത്തുന്നവരെയും കണ്ടെത്തി പിടികൂടി പിഴയീടാക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഉൾപ്പെടെയുള്ള നഗരങ്ങളിലും പരിശോധനകൾ കർശനമായി നടക്കുന്നുണ്ട്. ഇടവഴികളും അപ്രധാന റോഡുകളും അപകടങ്ങൾ വരുത്തി വെക്കാൻ ഇത്തരം സംഘങ്ങൾ ഉപയോഗിക്കുന്നുണ്ട്. താലൂക്കടിസ്ഥാനത്തിൽ തന്നെ മുഴുവൻ സ്ഥലങ്ങളിലും മോട്ടോർ വാഹന വകുപ്പിൻ്റെ നിരീക്ഷണം ശക്തമാക്കും. 

പരിശോധന വ്യാപകമായി നടത്തുന്നതിലൂടെ നിയമലംഘനങ്ങൾ പരമാവധി ലഘൂകരിക്കുക എന്നുള്ളതാണ് പ്രധാന ലക്ഷ്യം. തിരുവനന്തപുരത്ത് കവടിയാർ മേഖലയായിരുന്നു ബൈക്ക് റേസിംഗിൻ്റെ പ്രധാന കേന്ദ്രം. എന്നാൽ, ഇവിടെ പോലീസും മോട്ടോർ വാഹന വകുപ്പും നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് പിഴ ഈടാക്കുന്നത് ശക്തമാക്കിയതോടെ ഈ സംഘങ്ങൾ കഴക്കൂട്ടം - കാരോട് ബൈപ്പാസിലേക്ക് ബൈക്ക് സ്റ്റണ്ടിംഗ് മാറ്റുകയായിരുന്നു. കഴിഞ്ഞദിവസം വിഴിഞ്ഞം മുക്കോല ബൈപ്പാസിൽ റെയിസിങ്ങിനിടെ ചൊവ്വര സ്വദേശി ശരത്തിനും നെട്ടയം സ്വദേശി മുഹമ്മദ് ഫിറോസിനും ബൈക്കുകൾ കൂട്ടിയിടിച്ച് ദാരുണാന്ത്യം സംഭവിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News