Muthanga Elephant Attack: ബൈക്കിന് പിന്നിൽ ആന, ജീവൻ കയ്യിൽ പിടിച്ചൊരോട്ടം, അത്ഭുതകരമായി രക്ഷപ്പെട്ട് കർണാടക സ്വദേശികൾ

ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടയിൽ ആയിരുന്നു സംഭവം. നിലത്ത് വീണ ബൈക്ക് ഉയർത്തുകയായിരുന്നു യാത്രക്കാർ

Written by - Zee Malayalam News Desk | Last Updated : Aug 15, 2023, 07:19 PM IST
  • നിലത്ത് വീണ ബൈക്ക് ഉയർത്തുകയായിരുന്നു യാത്രക്കാർ
  • പാഞ്ഞെത്തിയ ആന ബൈക്ക് പൊക്കുന്നതിന് മുൻപ് പിന്നിലെത്തി. കഷ്ടിച്ചാണ് യാത്രികർ രക്ഷപ്പെട്ടത്
  • കോട്ടക്കൽ സ്വദേശി നാസറാണ് ദൃശ്യങ്ങൾ പങ്ക് വെച്ചത്
Muthanga Elephant Attack: ബൈക്കിന് പിന്നിൽ ആന, ജീവൻ കയ്യിൽ പിടിച്ചൊരോട്ടം, അത്ഭുതകരമായി രക്ഷപ്പെട്ട് കർണാടക സ്വദേശികൾ

വയനാട്: ആനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായ രക്ഷപ്പെട്ട് കർണാടക സ്വദേശികൾ. മുത്തങ്ങ - ബന്ദിപ്പൂർ വനപാതയിലാണ് ആന ബൈക്ക് യാത്രികരെ ആക്രമിച്ചത്. ആന ബൈക്കിന് പിറകെ പറയുന്ന ദൃശ്യങ്ങളും ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടയിൽ ആയിരുന്നു സംഭവം. നിലത്ത് വീണ ബൈക്ക് ഉയർത്തുകയായിരുന്നു യാത്രക്കാർ. ഇതിനിടയിൽ ആന കുതിച്ചെത്തുകയായിരുന്നു. അപ്പുറത്ത് മരങ്ങൾക്കിടയിൽ നിന്നിരുന്ന ആനയെ ആദ്യം ഇവർ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ തൊട്ട് പിറകിൽ വന്ന കാർ ഹോൺ അടിച്ചതിന് തുടർന്നാണ് ആന വരുന്ന വിവരം ഇവർ അറിഞ്ഞത്. പാഞ്ഞെത്തിയ ആന ബൈക്ക് പൊക്കുന്നതിന് മുൻപ് ഇവരുടെ പിന്നിലെത്തുകയായിരുന്നു. കഷ്ടിച്ചാണ് യാത്രികർ രക്ഷപ്പെട്ടത്.

ഇതുവഴി വന്ന കോട്ടക്കൽ സ്വദേശി നാസറാണ് ദൃശ്യങ്ങൾ പകർത്തി പങ്ക് വെച്ചത്. 'ഒരാൾ ബൈക്ക് സഹിതം റോഡരികിലേക്ക് വീണു'റ്റൊരു കാറിൽ കയറിയാണ് ഇവർ രക്ഷപ്പെട്ടതെന്നും നാസർ പറഞ്ഞു. അതേസമയം ഇവർ കാടിന് നടുവിൽ എന്തിനാണ് ബൈക്ക് നിർത്തിയതെന്നോ ബൈക്ക് എങ്ങനെ മറിഞ്ഞെന്നോ കാര്യത്തിൽ വ്യക്തതയില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News