Narcotics special drive: നാർക്കോട്ടിക് സ്പെഷ്യൽഡ്രൈവ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 1250 കേസുകൾ, പിടിയിലായത് 1293 പേർ

Narcotics special drive: മയക്കുമരുന്ന് കേസുകളിലെ 10 പ്രഖ്യാപിത കുറ്റവാളികൾ ഉൾപ്പെടെ വാറണ്ടിലെ 512 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതികളിൽ ഹാജരാക്കി.

Written by - Zee Malayalam News Desk | Last Updated : Nov 2, 2022, 11:24 AM IST
  • എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു
  • മുഴുവൻ സമയ ഹൈവേ പട്രോളിങ് ടീമും പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്
  • സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനുള്ള നടപടികൾ സജീവമാണ്
Narcotics special drive: നാർക്കോട്ടിക് സ്പെഷ്യൽഡ്രൈവ്; ഇതുവരെ രജിസ്റ്റർ ചെയ്തത്  1250 കേസുകൾ, പിടിയിലായത് 1293 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും മയക്കുമരുന്ന് കടത്തും തടയുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പ് നടത്തിയ നാർക്കോട്ടിക് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സെപ്റ്റംബർ 16 മുതൽ ഒക്ടോബർ 31 വരെ 1250 നാർക്കോട്ടിക് കേസുകൾ രജിസ്റ്റർ ചെയ്തു. 1293 പേരെ അറസ്റ്റ് ചെയ്തു. 192.6 കിലോ ഗ്രാം കഞ്ചാവ്, 238 കഞ്ചാവ് ചെടികൾ, 4.133 കിലോ ഗ്രാം ഹാഷിഷ് ഓയിൽ, 1.32 കിലോഗ്രാം എം.ഡി.എം.എ, 1.45 കിലോഗ്രാം മെത്താംഫിറ്റമിൻ, 120 ഗ്രാം ചരസ്സ്, 13.9 ഗ്രാം എൽഎസ്ഡി സ്റ്റാമ്പ്, 90 ഗ്രാം ഹെറോയിൻ, 322.8 ഗ്രാം നാർക്കോട്ടിക് ഗുളികകൾ, 16 ഇൻജക്ഷൻ ആംപ്യൂളുകൾ, 16 വാഹനങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.

മയക്കുമരുന്ന് കേസുകളിലെ 10 പ്രഖ്യാപിത കുറ്റവാളികൾ ഉൾപ്പെടെ വാറണ്ടിലെ 512 പ്രതികളെ അറസ്റ്റ് ചെയ്ത് കോടതികളിൽ ഹാജരാക്കി. എല്ലാ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. മുഴുവൻ സമയ ഹൈവേ പട്രോളിങ് ടീമും പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കുന്നതിനുള്ള നടപടികൾ സജീവമാണ്. ഇത്തരത്തിൽ കേസിലുൾപ്പെട്ട 2382 കുറ്റവാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കി നിരീക്ഷണം ശക്തമാക്കി. വിദ്യാലയ പരിസരങ്ങളിൽ ലഹരി ഉത്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനായി പ്രത്യേക പരിശോധന നടത്തുന്നുണ്ട്. അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന ബസുകളിലും ട്രെയിനുകളിലും ചെക്പോസ്റ്റുകളിലും ഇടറോഡുകളിലും വാഹനപരിശോധന കർശനമാക്കി.

ഷൂസിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; യുവാവ് പിടിയിൽ

കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഷൂവിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎ ആണ് പിടികൂടിയത്. യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ണനല്ലൂർ സ്വദേശി ടോം തോമസാണ് പിടിയിലായത്. കൊല്ലം സിറ്റി പൊലീസിൻ്റെ ഡാൻസാഫ് ടീമാണ് ഇയാളെ പിടികൂടിയത്.

ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന ആഡംബര വോൾവോ ബസ്സുകളിൽ എംഡിഎംഎ കടത്തുന്നതായി പോലീസ് കണ്ടെത്തി. ബാം​ഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസ് കൊല്ലം അതിർത്തിയിൽ പ്രവേശിച്ചത് മുതൽ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. എംഡിഎംഎ വിൽപ്പനയുടെ ഇടനിലക്കാരൻ കൊല്ലത്തേക്ക് സഞ്ചരിക്കുന്നുവെന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ALSO READ: Cannabis seized: തിരുവനന്തപുരം അമരവിളയിൽ വൻ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

ബസ് കൊല്ലം നഗരത്തിൽ നിർത്തിയ ഉടൻ യുവാവ് ഇവിടെ ഇറങ്ങിയത് ശ്രദ്ധയിൽപ്പെട്ടയുടൻ ഇയാളുടെ ബാഗും മറ്റും പരിശോധിച്ചെങ്കിലും എംഡിഎംഎ കണ്ടെത്താനായില്ല. പിന്നീട് വസ്ത്രവും പരിശോധിച്ച പോലീസ് ഒടുവിൽ ഇയാളുടെ ഷൂസിനുള്ളിൽ ഒളിപ്പിച്ച എംഡിഎംഎ കണ്ടെടുക്കുക്കുകയായിരുന്നു. കൊല്ലത്ത് വിവിധയിടങ്ങളിൽ വിദ്യാർഥികൾക്കും മറ്റും വിതരണത്തിനായി എത്തിച്ചതായിരുന്നു മയക്ക് മരുന്ന്.

പോലീസ് അറിയിച്ചതനുസരിച്ച് എക്സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി എംഡിഎംഎ ആണെന്ന് സ്ഥിരീകരിച്ചു. കൊല്ലം സിറ്റി പോലീസിന് നാർകോട്ടിക് വിഭാഗം ഇല്ലാത്തത് മൂലം പരിശോധനക്കായി മണിക്കൂറുകളോളം പോലീസ് എക്സൈസ് സംഘത്തെ കാത്തിരിക്കേണ്ടി വന്നു. കൊല്ലം പള്ളിമുക്കിലുള്ള ഒരാൾക്ക് എത്തിച്ചു നൽകാൻ കൊണ്ടുവന്നതായിരുന്നു എംഡിഎംഎയെന്ന് പ്രതി പോലീസിനോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതി ടോം തോമസിനെ ഈസ്റ്റ് പോലീസിന് കൈമാറി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News