Nava Kerala Sadas: നവകേരള സദസ്; കരുതൽ തടങ്കലിലാക്കിയ കോൺഗ്രസുകാരെ സിപിഎമ്മുകാര്‍ മർദ്ദിച്ചു

Congress - LDF conflict in Thiruvananthapuram: മുഖ്യമന്ത്രി പിണറായി വിജയൻ  വെഞ്ഞാറമൂട്ടിൽ എത്താൻ ഇരിക്കെയാണ് സംഘർഷം ഉണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Dec 21, 2023, 07:44 PM IST
  • എട്ടോളം പേരെ വെഞ്ഞാറമൂട് പോലീസ് തടങ്കലിൽ ആക്കി.
  • മർദ്ദിച്ചത് സി പി എം പോഷക സംഘടയിലുള്ളവരാണെന്ന് കോൺഗ്രസ്.
  • മുഖ്യമന്ത്രി വെഞ്ഞാറമൂട്ടിൽ എത്താൻ ഇരിക്കെയാണ് സംഘർഷം ഉണ്ടായത്.

തിരുവനന്തപുരം: നവകേരള യാത്ര വെഞ്ഞാറമൂട് എത്തുന്നതിന് അനുബന്ധിച്ച് യൂത്ത് കോൺഗ്രസിന്റെ വാമനപുരം നിയോജകമണ്ഡലം പ്രസിഡൻറ് യൂസഫ് ഉൾപ്പെടെ എട്ടോളം പേരെ വെഞ്ഞാറമൂട് പോലീസ് തടങ്കലിൽ ആക്കി. കരുതൽ തടങ്കലിൽ എടുത്തവരെ വിട്ടു കിട്ടുന്നതിനായി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് മുമ്പിൽ കോൺഗ്രസ് നേതാക്കൾ മുദ്രാവാക്യം വിളി തുടരുന്നതിനിടയിൽ ഒരു കൂട്ടം ആൾക്കാർ ചേർന്ന് പ്രവർത്തകരെ മർദ്ദിച്ചു. 

മർദ്ദിച്ചത് സി പി എം പോഷക സംഘടയിലുള്ളവരാണെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. സംഭവത്തിന് പിന്നാലെ സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഭവം അറിഞ്ഞതോടു കൂടി കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലേയ്ക്ക് എത്തി. നവകേരള യാത്രയുടെ ഭാഗമായി ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ  വെഞ്ഞാറമൂട്ടിൽ എത്താൻ ഇരിക്കെയാണ് സംഘർഷം ഉണ്ടായത്.

ALSO READ: വി.ഡി സതീശൻ എന്നാൽ വെറും ഡയലോഗ് സതീശൻ: മുഹമ്മദ് റിയാസ്

സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്ന സമയത്ത് പോലീസ് നോക്കി നിന്നെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. മന്ത്രിമാര്‍ സഞ്ചരിക്കുന്ന ബസിന് നേരെ കരിങ്കൊടി കാണിക്കാന്‍ നിന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പോലീസ് കരുതല്‍ തടങ്കലിലാക്കി സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുവന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News