Driving Test: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ച് ഉത്തരവിറക്കി; ടെസ്റ്റിന് ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ കാലാവധി 15 വർഷമായി ഉയർത്തി

Driving Test Order: ഡ്രൈവിംഗ് ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചവർക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധിക ടെസ്റ്റുകൾ നടത്തുമെന്ന് ഗതാഗത കമ്മീഷണ‌ർ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : May 23, 2024, 08:17 PM IST
  • രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുള്ള സ്ഥലത്ത് പ്രതിദിനം 80 ടെസ്റ്റുകൾ മാത്രമേ നടത്താൻ പാടുള്ളൂ
  • ടെസ്റ്റിന് 15 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം
Driving Test: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ച് ഉത്തരവിറക്കി; ടെസ്റ്റിന് ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ കാലാവധി 15 വർഷമായി ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ്‌ പരിഷ്കരിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുള്ള സ്ഥലത്ത് പ്രതിദിനം 80 ടെസ്റ്റുകൾ മാത്രമേ നടത്താൻ പാടുള്ളൂ. ടെസ്റ്റിന് 15 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം.

ടെസ്റ്റ്‌ നടത്തുന്ന വാഹനങ്ങളിൽ ക്യാമറ വയ്ക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും എന്നിവയാണ് പരിഷ്കരിച്ച നിർദ്ദേശങ്ങൾ. ഇതെല്ലാം ഉൾപ്പെടുത്തിയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. ഡ്രൈവിംഗ് ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചവർക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധിക ടെസ്റ്റുകൾ നടത്തുമെന്ന് ഗതാഗത കമ്മീഷണ‌ർ അറിയിച്ചു.

ALSO READ: തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി; മഴ ശക്തമാകും, രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

ലേണേഴ്സ് ടെസ്റ്റ് പാസായ 2,24,972 പേരാണ് സംസ്ഥാനത്ത് ഉള്ളത്. ഇവർക്ക് കാര്യക്ഷമത കുറയാതെ ടെസ്റ്റ് നടത്തും. അധിക ടെസ്റ്റുകള്‍ നടത്താൻ റീജണൽ ആർ‍ടിഒമാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News