News Round up: കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ

Rakesh Tikait പ്രസം​ഗിക്കവെ സ്റ്റേജ് തകർന്നു വീണു,സംഭവം കർഷകരുടെ മഹാ പഞ്ചായത്തിനിടെ

Written by - Zee Malayalam News Desk | Last Updated : Feb 3, 2021, 09:00 PM IST
  • സംസ്ഥാന സ‌ർക്കാരിനെതിരെ കടന്നാക്രമിച്ച് BJP ദേശീയ അധ്യ​ക്ഷൻ JP Nadda.
  • കര്‍ഷക പ്രക്ഷോഭത്തിന്റെ നേതൃമുഖവുമായ രാകേഷ് ടിക്കായത്ത് ഉള്‍പ്പെടെ തകര്‍ന്ന വേദിയില്‍ നിന്ന് നിലത്ത് വീണു.
  • ടാറ്റാ ​ഗ്രൂപ്പ് സൈന്യത്തിനായി വിമാനങ്ങൾ നിർമ്മിക്കുന്നു
News Round up: കഴിഞ്ഞ മണിക്കൂറിലെ പ്രധാന വാർത്തകൾ

Rakesh Tikait പ്രസം​ഗിക്കവെ സ്റ്റേജ് തകർന്നു വീണു,സംഭവം കർഷകരുടെ മഹാ പഞ്ചായത്തിനിടെ

ഹരിയാനയില്‍ ജിന്ദില്‍ നടന്ന കര്‍ഷകരുടെ മഹാ സമ്മേളനത്തിനിടെയാണ് സംഭവം. ഇന്ന് ഉച്ചകഴിഞ്ഞാണ് സംഭവം.ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവും കര്‍ഷക പ്രക്ഷോഭത്തിന്റെ നേതൃമുഖവുമായ രാകേഷ് ടിക്കായത്ത് ഉള്‍പ്പെടെ തകര്‍ന്ന വേദിയില്‍ നിന്ന് നിലത്ത് വീണു.

Kerala Assembly Election 2021: BJP കേരളത്തിൽ നിന്ന് വലിയ ജനപിന്തുണ നേടുമെന്ന് JP Nadda

 സംസ്ഥാന സ‌ർക്കാരിനെതിരെ കടന്നാക്രമിച്ച് BJP ദേശീയ അധ്യ​ക്ഷൻ JP Nadda. ജനങ്ങൾക്ക് മുഖ്യമന്ത്രിയോടുള്ള വിശ്വാസ്യത നഷ്ടമായെന്നും സംസ്ഥാനത്തെ ഭരണകക്ഷി അഴിമതി മുങ്ങി കിടക്കുന്നത് ജനങ്ങളിൽ നിരാശ ഉണ്ടാക്കിട്ടുണ്ടെന്ന് ബിജെപിയുടെ ദേശീയ അധ്യക്ഷൻ.

 

Rihanna, ​Greta Thunberg, Mia Khalifa, എന്നിവർക്കതിരെ MEA

കർഷക സമരത്തിന്റെ പേരിൽ ഇന്ത്യയെ വിമർശിച്ച Pop Singer Rihanna, Swedish സമൂഹിക പ്രവർത്തക ​Greta Thunberg മുൻ Porn Star Mia Khalifa എന്നിവർക്കെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കാര്യങ്ങളുടെ വസ്തുത മനസിലാക്കാതെ വിമർശനം ഉയർത്തുന്നത് ശരിയായ നടപടിയല്ലെന്ന് വിദേശകാര്യ വക്താവ് അനുരാ​ഗ് ശ്രീവാസ്തവ ട്വിറ്ററിൽ പങ്കുവെച്ച് പ്രസ്താവനിയിലൂടെ ആറിയിച്ചു.

TATA Group സൈന്യത്തിനായി വിമാനങ്ങൾ നിർമ്മിക്കുന്നു

ആ​ഗോള തലത്തിലെ തന്നെ വമ്പൻ വാ​ഹന നിർമ്മാതാക്കളായ ടാറ്റ പുതിയ പ്രഖ്യാപനവുമായി രം​ഗത്ത്. സൈന്യത്തിനായി വിമാനങ്ങൾ നിർമ്മിക്കുന്നതാണ് പുതിയ പദ്ധതി. ബാം​ഗ്ലൂരിൽ നടക്കുന്ന മിലിറ്ററി എക്സ്പോയിലാണ് ടാറ്റാ ​ഗ്രൂപ്പ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. 

 

 

Trending News