News Round Up : കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ

Written by - Zee Malayalam News Desk | Last Updated : Feb 11, 2021, 09:13 PM IST
  • CAA, NRC Covid Vaccination ശേഷം ഉടൻ നടപ്പിലാക്കുമെന്ന് Amit Shah
  • Kerala Covid Update : ഇന്നും 5000 കടന്ന് സംസ്ഥാനത്തെ കോവിഡ്, Test Positivity 7.37%
  • Kerala Assembly Election 2021: സംസ്ഥാനത്ത് ഭരണമാറ്റം, ലോകസഭ തിരഞ്ഞെടുപ്പ് വിജയം UDF ആവര്‍ത്തിക്കും, PK Kunhalikutty
  • Covid 19 രോഗവ്യാപനം രൂക്ഷം: Saudi Arabia യിൽ കൂടുതൽ പള്ളികൾ അടച്ചിടും
News Round Up : കഴിഞ്ഞ മണിക്കൂറുകളിലെ പ്രധാനവാർത്തകൾ

CAA, NRC Covid Vaccination ശേഷം ഉടൻ നടപ്പിലാക്കുമെന്ന് Amit Shah
രാജ്യത്ത് CAA Covid Vaccination ശേഷം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി Amit Shah. West Bengal ൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. 2018ൽ Narendra Modi സർക്കാർ നിയമ പ്രബല്യത്തിൽ കൊണ്ടു വരും അറിയിച്ചു ബിജെപി അടുത്ത വർഷം തന്നെ നിയമ പാർലമെന്റിൽ പാസാക്കിയെന്ന് അമിത് വ്യക്തമാക്കി.

Kerala Covid Update : ഇന്നും 5000 കടന്ന് സംസ്ഥാനത്തെ കോവിഡ്, Test Positivity 7.37%
സംസ്ഥാനത്ത് ഇന്ന് 5281 പേർക്ക് COVID 19 സ്ഥിരീകരിച്ചു. ഇന്ന് 7.37% ആണ് സംസ്ഥാനത്തെ Test Positivity നിരക്ക്. ഇന്ന് 16 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 32 ‌ആരോ​ഗ്യ പ്രവർത്തകർക്കും കോവിഡ് ബാധ.

Kerala Assembly Election 2021: സംസ്ഥാനത്ത് ഭരണമാറ്റം, ലോകസഭ തിരഞ്ഞെടുപ്പ് വിജയം UDF ആവര്‍ത്തിക്കും, PK Kunhalikutty
വരും ദിവസങ്ങളില്‍ കേരളത്തില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് മുസ്ലീം  ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി  പി കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും യുഡിഎഫ്  അധികാരത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകസഭ തിരഞ്ഞെടുപ്പ് വിജയം UDF ആവര്‍ത്തിക്കുമെന്നും  സംസ്ഥാനത്ത് ഭരണമാറ്റം സുനിശ്ചിതമാണെന്നും  ആദ്ദേഹം പറഞ്ഞു.   

Covid 19 രോഗവ്യാപനം രൂക്ഷം: Saudi Arabia യിൽ കൂടുതൽ പള്ളികൾ അടച്ചിടും
കോവിഡ് രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് സൗദി അറേബ്യയിൽ  10 മുസ്ലിം പള്ളികൾ കൂടി. അടച്ചിടുന്നു. പ്രാർത്ഥിക്കാനെത്തുന്നവർക്കിടയിൽ  രോഗവ്യാപനം വർധിക്കുന്ന സാഹചര്യം ഉണ്ടായതിനാലാണ് ഈ നടപടി. ഇതും ഉൾപ്പെടുത്തി 3 ദിവസത്തിനുള്ളിൽ സൗദി അറേബ്യയിൽ 32 പള്ളികളാണ് അടച്ചത്.

Vijay Deverakonda യുടെ "Liger" സെപ്റ്റംബർ 9 ന് റിലീസ് ചെയ്യും; Ananya Panday യാണ് ചിത്രത്തിലെ നായിക
വിജയ് ദേവരക്കൊണ്ട നായകനായി എത്തുന്ന ലിഗർ 2021 സെപ്റ്റംബർ 9ന് റിലീസ് ചെയ്യും. വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പം അനന്യ പാണ്ഡെയാണ് സിനിമയിലെ നായികയായി എത്തുന്നത്. ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ 5 ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്.

Koo App ഡേറ്റ ലീക്ക് ചെയ്യുന്നുണ്ടോ? Twitter നെ വെല്ലുവിളിച്ചെത്തിയ Koo App ചൈനീസോ? ആരോപണങ്ങൾക്ക് മറുപടിയുമായി Koo App CEO
കേന്ദ്ര സർക്കാരും Twitter തമ്മിലുള്ള ശീതയുദ്ധത്തിനിടെ Social Media Platform ൽ ജനശ്ര​ദ്ധ നേടിയ Koo App നെതിരെ ഫ്രഞ്ച് ഓൺലൈൻ സുരക്ഷ നിരീക്ഷകൻ. ഫ്രെഞ്ച് നിരീക്ഷകന്റെ ഡേറ്റ് ചോർച്ച ആരോപണത്തിനോടൊപ്പം കൂ ആപ്പിനെതിരെ Chinese നിക്ഷേപവും ഉയർന്ന് വന്നിരിക്കുകയാണിപ്പോൾ. തദ്ദേശിമായി വികസപ്പിച്ചെടുത്ത കൂ ആപ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ടാണ് പ്രേക്ഷക ശ്രദ്ധ നേടി എടുത്തത്. എന്നാൽ അതിനിടെയാണ് ആപ്പിന്റെ സുരക്ഷ ഭീഷിണിയും ചൈനീസ് നിക്ഷേപം തുടങ്ങിയവയെ ചോദ്യം ചെയ്ത് നിരവധി പേർ രം​ഗത്തെത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News