Nipah: കോവിഡ് പ്രതിരോധം മതിയോ നിപയ്ക്കും?

കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച 12 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ വൈറസിന്റെ സാന്നിധ്യം കേരളത്തെ വീണ്ടും ആശങ്കയിലാക്കുമ്പോൾ കോവിഡ് പ്രതിരോധത്തിനായി നാം എടുക്കുന്ന മുൻകരുതലുകളൊക്കെ തന്നെയാണ് നിപ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനും ആവശ്യം.

Written by - Zee Malayalam News Desk | Last Updated : Sep 5, 2021, 10:53 AM IST
  • കോവിഡിന് പുറമേ കേരളത്തെ കുടുതൽ ആശങ്കയിലാക്കി നിപ വൈറസ് ബാധയും.
  • കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച 12 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.
  • മാസ്ക് ധരിക്കുന്നതും, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോ​ഗിച്ച് കഴുകുന്നതും എല്ലാം തന്നെ നിപയുടെ വ്യാപന തോത് ഒരു പരിധി വരെ നമുക്ക് കുറയ്ക്കാൻ സാധിക്കും.
Nipah: കോവിഡ് പ്രതിരോധം മതിയോ നിപയ്ക്കും?

കോവിഡ് മഹാമാരിയിൽ നിന്ന് മോചിതമാകാൻ വഴി തേടുന്നതിനിടെ കേരളത്തെ കുടുതൽ ആശങ്കയിലാക്കി നിപ വൈറസിന്റെ (Nipah virus) സാന്നിധ്യം. കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ച 12 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ കുട്ടിക്ക് നേരത്തെ കോവിഡ് (Covid19) ബാധിച്ചിരുന്നു. പനി മാറാതിരുന്നതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  കഴിഞ്ഞ തവണ നിപ വൈറസ് സ്ഥിരീകരിച്ച സമയത്ത് രോഗിക്ക് ഛർദ്ദിയോ (Vomiting) മസ്തിഷ്ക ജ്വരമോ ബാധിച്ചാൽ ഉടന് തന്നെ നിപ വൈറസ് പരിശോധന നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പ് സ്വകാര്യ ആശുപത്രിയിൽ (Hospital) പ്രവേശിപ്പിച്ചിരുന്നു. 

കോവിഡ് പ്രതിരോധത്തിനായി നാം എടുക്കുന്ന മുൻകരുതലുകളൊക്കെ തന്നെയാണ് നിപ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിനും ആവശ്യമായി വരുന്നത്. മാസ്ക് ധരിക്കുന്നതും, കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോ​ഗിച്ച് കഴുകുന്നതും എല്ലാം തന്നെ ഇന്ന് ഓരോരുത്തരുടെയും ശീലമായി കഴിഞ്ഞിരിക്കുകയാണ്. അത് കൊണ്ട് തന്നെ നിപയുടെ വ്യാപന തോത് ഒരു പരിധി വരെ നമുക്ക് കുറയ്ക്കാൻ സാധിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം. എന്നിരുന്നാലും സംസ്ഥാനത്ത് കോവിഡ് കേസുകൾ അതിവേ​ഗം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിപ സാന്നിധ്യം കൂടി കണ്ടെത്തിയതോടെ അതീവ ജാ​ഗ്രതിയിലാണ് കേരളവും ആരോ​ഗ്യവകുപ്പും.

Also Read: Nipah Virus: നിപ ലക്ഷണങ്ങൾ ഉണ്ടായിരുന്ന 12 കാരൻ മരിച്ചു

നിപ വൈറസ് അറിയേണ്ടതെല്ലാം..

മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.

രോഗ ലക്ഷണങ്ങള്‍

അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. ഇത്രയും ദിവസങ്ങൾ കഴിഞ്ഞാലെ രോ​ഗബാധയുണ്ടായ വ്യക്തിയിൽ ലക്ഷണങ്ങൾ കണ്ട് തുടങ്ങു. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ച മങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

Also Read: Nipah Virus: കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ട് 

എങ്ങനെ തിരിച്ചറിയാം

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽനിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും. മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ കലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാൻ സാധിക്കും.

ആരോഗ്യ കേരളത്തിൽ നിപ വൈറസ് (Nipah Virus) റിപ്പോർട്ട് ചെയ്തിട്ട് 3 വർഷം പിന്നിട്ടു. 2018 കടന്നുപോയപ്പോൾ പ്രളയം പോലെ കേരളത്തെ ഭയപ്പെടുത്തിയ ഒന്നായിരുന്നു നിപ കാലവും. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 19 പേര്‍ക്ക് നിപ വൈറസ് പിടിപെടുകയും ഇതില്‍ 17 പേര്‍ മരിച്ചെന്നുമാണ് സര്‍ക്കാര്‍ കണക്ക്. 2018 മെയ് അഞ്ചിന് കേരളത്തിൽ (Kerala) നിപ രോഗം 23 പേര്‍ക്ക് ബാധിച്ചിരുന്നെന്നും 21 പേര്‍ മരിച്ചെന്നുമാണ് രാജ്യാന്തര പഠനസംഘത്തിന്‍റെ റിപ്പോർട്ട്. ഭയപ്പെടാതെ ഒറ്റക്കെട്ടായി മഹാമാരികളെ നേരിടാമെന്ന് ആരോ​ഗ്യമന്ത്രി (Health Minister) വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News