കൊ​ടി​യ​ത്തൂ​രി​ല്‍ വ​വ്വാ​ലു​ക​ളെ ക​ണ്ടെ​ത്തി​യ കി​ണ​ര്‍ വ​ല​യി​ട്ട് മൂ​ടി

മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കിണര്‍ മൂടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുകയായിരുന്നു. 

Last Updated : May 24, 2018, 08:13 PM IST
കൊ​ടി​യ​ത്തൂ​രി​ല്‍ വ​വ്വാ​ലു​ക​ളെ ക​ണ്ടെ​ത്തി​യ കി​ണ​ര്‍ വ​ല​യി​ട്ട് മൂ​ടി

മു​ക്കം: കൊ​ടി​യ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ വവ്വാലുകള്‍ കണ്ടെത്തിയ കിണര്‍ വലയിട്ട് മൂടി. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കിണര്‍ മൂടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുകയായിരുന്നു. 

കോഴിക്കോട് നി​പാ വൈറസ് പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ വ​വ്വാ​ലു​കള്‍ ഉള്ള കിണറുകളില്‍ നിന്ന് വെള്ളം ഉപയോഗിക്കരുതെന്ന് നിര്‍ദേശിച്ചിരുന്നു. കൊ​ടി​യ​ത്തൂ​ര്‍ ഗോ​ത​മ്പ റോ​ഡി​ലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വാടക ഫ്ലാറ്റുകളുള്ള കോമ്പൗഡിനുള്ളിലെ കിണറ്റിലാണ് വവ്വാലുകളെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഇക്കാര്യം ഇവിടെ താമസിക്കുന്നവര്‍ കെട്ടിട ഉടമയെ അറിയിച്ചിരുന്നു. 

വ​വ്വാ​ലു​ക​ളെ തു​ര​ത്തി​യെ​ങ്കി​ലും അവയുടെ സ്രവങ്ങള്‍ വെ​ള്ള​ത്തി​ലു​ണ്ടാ​വാ​മെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് കിണര്‍ മൂടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചത്. ഈ കിണറ്റില്‍ നിന്ന് വെള്ളം ഉപയോഗിച്ചവര്‍ ഭീതിയിലാണ്. എന്നാല്‍ ഇതുവരെ ആര്‍ക്കും നിപാ വൈറല്‍ പനിയുടെ ലക്ഷണങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

Trending News