ലോക്ക് ഡൌണിനെ തുടര്‍ന്ന് അന്യനാടുകളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് സ്വന്തമായി വാഹനമില്ലെങ്കില്‍ നാട്ടിലേക്ക് വരേണ്ടെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍.
അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ ട്രെയിനിലോ ബസിലോനാട്ടിലെത്തിക്കില്ലെന്നും സ്വന്തമായി വാഹനം ഇല്ലാത്തവര്‍ ഇപ്പോഴുള്ളിടത്ത് തന്നെ തുടരണമെന്നും മന്ത്രി പറഞ്ഞു.
ട്രെയിനുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ചിരുന്നു. വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.