വയനാട്: സ്വന്തം വീടുകളിലേക്കെത്താൻ ശരിയായ വഴിയോ തോട് കടക്കാൻ പാലമോ ഇല്ലാതെ ദുരിതത്തിലാണ് പൊഴുതന പഞ്ചായത്തിലെ സുഗന്ധഗിരി അമ്പതേക്കർ കോളനിവാസികൾ. രണ്ട് പാലം കടന്നു വേണം കോളനിയിലെത്താൻ. 2018ലെ പ്രളയത്തിൽ തകർന്ന പാലം ഇതുവരെ പുനർ നിർമ്മിച്ച് നൽകിയിട്ടില്ല.
കേരളത്തിൽ ആദ്യം ആദിവാസി ക്ഷേമ പുനരധിവാസ സെറ്റിൽമെൻറുകളിലൊന്നായിരുന്നു സുഗന്ധഗിരി. എന്നാൽ കാലങ്ങൾ കഴിഞ്ഞപ്പോൾ സുഗന്ധഗിരിക്കുന്നുകളിൽ ശേഷിച്ചത് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ട കുറച്ച് മനുഷ്യരാണ്. മഴപെയ്ത് തോട്ടിൽ വെള്ളം കയറി യാൽ 22 ഓളം കുടുംബങ്ങൾ തോടിനിപ്പുറത്ത് ഒറ്റപ്പെടും.
Read Also: MV Govindan Master | എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറി ആകും
ടിആർഡിഎം പ്രൊജക്ടിൽ ഉൾപ്പെടുത്തി 1. 98 കോടി രൂപറോഡിനും പാലത്തിനും വേണ്ടി വകയിരുത്തിയതാണ്. പിന്നീട് പണിയൊന്നും നടന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. 2018ൽ തന്നെ നാട്ടുകാരുടെ ദുരിത ജീവിതത്തിന്റെ ശോചനീയാവസ്ഥ കാണിച്ച് അന്നത്തെ കളക്ടർക്ക് പരാതി നൽകിരുന്നെങ്കിലും ഒന്നിന്നു ഒരു മറ്റവുമുണ്ടായില്ല.
വഴി സൗകര്യമില്ലാതെ സമയത്ത് ആശുപത്രിയിലെത്തിക്കാൻ സാധിക്കാതെ തന്റെ പിതാവ് മരിച്ചത് കോളനിയിലെ ബിന്ദുവിന് മറക്കാനാവില്ല. മതിയായ വഴിപോലുമില്ലാത്തതിനാൽ കോളിനികളിലേക്ക് വാഹനങ്ങൾ എത്തില്ല. അതുകൊണ്ട് വീടുകളിലേക്ക് 3 കിലോമീറ്റർ ദൂരത്തോളം ഭക്ഷ്യവസ്തുക്കളും മറ്റു സാധനങ്ങളും ചുമന്ന് കൊണ്ടുപോകേണ്ട അവസ്ഥയാണ്.
Read Also: Kodiyeri Balakrishnan| കോടിയേരി ചികിത്സക്കായി ചെന്നൈക്ക് ; പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിയും
ആദ്യപാലവും രണ്ടാമത്തെ പാലവും തമ്മിൽ 2 കിലോമീറ്ററോളം അകലമുണ്ട്. പാറക്കല്ലുകൾ എടുത്തു വെച്ചും, മരപ്പാലം കെട്ടിയുമാണ് പ്രദേശവാസികൾ വീടുകളിലേക്ക് സാഹസികമായി എത്തുന്നത്. വിദ്യാർഥികൾ ദിവസവും കിലോമീറ്റർ നടന്നു വേണം സ്കൂളിൽ പോകാൻ ശക്തമായ മഴ വരുമ്പോൾ ഇനിയും മണ്ണിടിച്ചിലും മറ്റ് പ്രളയ ദുരന്തങ്ങ ഉണ്ടാവുമോ എന്ന ആശങ്കയിലും ഭീതിയിലുമാണ് കോളനിക്കാർ.
മണ്ണടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ ഡിപിആർ ആവശ്യമാണെന്ന വിദഗ്ദരുടെ നിർദ്ദേശത്തെ തുടർന്ന് പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നു 5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് പൊഴുതന പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇതെല്ലാം എന്ന് യാഥാർത്ഥ്യമാകുമെന്ന ചിന്തയിലാണ് ജനങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...