തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ വിവാദത്തിൽ തൻറെ നിലപാട് വ്യക്തമാക്കി സുരേഷ് ഗോപി. തത്കാലം തനിക്ക് പാർട്ടി പ്രവർത്തകനായി തുടരനാണ് താത്പര്യമെന്നും അധ്യക്ഷനാവാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷ വിവാദത്തിന് ഇതോടെ വ്യക്ത വന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയും പിന്നീട് ബി.ജെ.പിയിലുണ്ടായ പൊട്ടിത്തെറിയും വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെ.സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റും എന്നടക്കമുള്ള അഭ്യൂഹങ്ങൾ പുറത്ത് വന്നത്.
അതേസമയം തൃശ്ശൂരിൽ സന്ദർശനത്തിനെത്തിയ സുരേഷ് ഗോപിയെ ഒല്ലൂർ എസ്.ഐ സല്യൂട്ട് ചെയ്യാതിരുന്നതും പിന്നീടുണ്ടായ വിവാദങ്ങളും വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിൽ പിന്നീട് അദ്ദേഹം തന്നെ വ്യക്തത വരുത്തിയിരുന്നു. അതേസമയം ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിന് ശേഷമാണ് പാർട്ടിക്കിടയിലെ ചില അപസ്വരങ്ങൾ പുറത്തുവരുന്നത്.
ഇത്തരം വിവാദങ്ങൾക്കൊന്നും ഇതുവരെ ബി.ജെ.പിയോ, സംസ്ഥാന നേതൃത്വമോ വിശദീകരണം നൽകിയിട്ടില്ല. സമഗ്രമായ മാറ്റം എല്ലാത്തിലും ഉണ്ടാവും എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും ഇത് സംബന്ധിച്ച് വ്യക്തതയില്ല. ആരായിരിക്കും പുതിയ സംസ്ഥാന പ്രസിഡൻറ് എന്നതും ഏറ്റവും ശ്രദ്ധേയമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...