കെ.ടി.ജലീൽ ഇനിയെങ്കിലും മന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടാൻ തയ്യാറാവണമെന്ന് കെ.സുരേന്ദ്രന്‍

കെ.ടി.ജലീൽ ഇനിയെങ്കിലും സത്യം തുറന്നുപറഞ്ഞ് മന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടാൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ 

Last Updated : Aug 7, 2020, 12:55 PM IST
  • കെ.ടി.ജലീൽ ഇനിയെങ്കിലും സത്യം തുറന്നുപറഞ്ഞ് മന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടാൻ തയ്യാറാവണമെന്ന് ബിജെപി
  • സ്വര്‍ണ്ണക്കടത്തുമായി ബന്ധപെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ പുറത്ത് വരുന്ന വിവരങ്ങള്‍ മന്ത്രിയെ
    പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്
  • ഗുരുതരമായ ആരോപണം നേരിടുന്ന കെ. ടി. ജലീലിനെ സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്താൻ അനുവദിക്കരുത്
  • മതഗ്രന്ഥം അയക്കുന്നത് തങ്ങളുടെ നയമല്ലെന്ന് യുഎഇ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് സുരേന്ദ്രന്‍ മന്ത്രി കെടി ജലീലിന് എതിരെ രംഗത്ത് വന്നത്
കെ.ടി.ജലീൽ ഇനിയെങ്കിലും മന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടാൻ തയ്യാറാവണമെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം:കെ.ടി.ജലീൽ ഇനിയെങ്കിലും സത്യം തുറന്നുപറഞ്ഞ് മന്ത്രിസ്ഥാനം രാജിവെച്ച് അന്വേഷണം നേരിടാൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ 
കെ സുരേന്ദ്രന്‍ ആവശ്യപെട്ടു. 
ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന കെ. ടി. ജലീലിനെ സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്താൻ അനുവദിക്കരുത്. 
അതിനുമുന്‍പേ മന്ത്രിയുടെ രാജി ഉറപ്പുവരുത്താൻ സി. പി. എമ്മും മുഖ്യമന്ത്രിയും തയ്യാറായില്ലെങ്കിൽ അത് 
ഈ നാടിനോട് ചെയ്യുന്ന കൊടും ചതി ആയിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Also Read:യുഎഇ സർക്കാർ പണം തരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്ഥാവന അന്വേഷിക്കണമെന്ന് എന്‍ഡിഎ

മതഗ്രന്ഥം അയക്കുന്നത് തങ്ങളുടെ നയമല്ലെന്ന് യുഎഇ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് സുരേന്ദ്രന്‍ മന്ത്രി കെടി ജലീലിന് എതിരെ 
കടുത്ത നിലപാടുമായി രംഗത്ത് വന്നത്.സ്വര്‍ണ്ണക്കടത്തുമായി ബന്ധപെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ പുറത്ത് വരുന്ന വിവരങ്ങള്‍ മന്ത്രിയെ 
പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.

Also Read:സ്വര്‍ണ്ണക്കടത്ത് കേസില്‍ രാഹുലിന്‍റെ മൗനം രാഷ്ട്രീയ ആയുധമാക്കാന്‍ ബിജെപി

 

യുഎഇ നിലപാട് വ്യക്തമാക്കിയതോടെ മതഗ്രന്ഥം വിതരണം ചെയ്തു എന്ന മന്ത്രിയുടെ വിശദീകരണത്തില്‍ കൂടുതല്‍ വ്യക്തത 
വേണ്ടി വന്നിരിക്കുകയാണ്,അതേസമയം മതത്തെ കൂട്ട് പിടിച്ച് തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍  നിന്ന് രക്ഷപെടുന്നതിനാണ് മന്ത്രി കെടി ജലീല്‍ ശ്രമിക്കുന്നതെന്ന് 
ബിജെപി ആരോപിക്കുന്നു.

Trending News