ശിവശങ്കറിനെക്കുറിച്ചുള്ള മന്ത്രി സുധാകരന്‍റെ അഭിപ്രായത്തോട് മുഖ്യമന്ത്രി യോജിക്കുന്നുണ്ടോ?

ശിവശങ്കറിനെക്കുറിച്ച് മന്ത്രി സുധാകരന്‍ പറഞ്ഞത് മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കി പ്രതിപക്ഷം,

Last Updated : Aug 19, 2020, 06:18 AM IST
  • മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വഞ്ചകനും ദുര്‍നടപ്പുകാരനാണെന്നും മന്ത്രി ജി.സുധാകരന്‍
  • മന്ത്രിയുടെ അഭിപ്രായത്തോട് മുഖ്യമന്ത്രി യോജിക്കുന്നോ ?
  • മുഖ്യമന്ത്രിക്കെതിരെ മന്ത്രിയുടെ വാക്കുകള്‍ ആയുധമാക്കുന്നു
  • മന്ത്രി ജലീല്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുകയാണ്
ശിവശങ്കറിനെക്കുറിച്ചുള്ള മന്ത്രി സുധാകരന്‍റെ അഭിപ്രായത്തോട് മുഖ്യമന്ത്രി യോജിക്കുന്നുണ്ടോ?

കൊല്ലം:ശിവശങ്കറിനെക്കുറിച്ച് മന്ത്രി സുധാകരന്‍ പറഞ്ഞത് മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കി പ്രതിപക്ഷം,
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വഞ്ചകനും ദുര്‍നടപ്പുകാരനാണെന്നുമുള്ള മന്ത്രി ജി.സുധാകരന്‍റെ അഭിപ്രായത്തോട് 
മുഖ്യമന്ത്രി യോജിക്കുന്നുണ്ടോയെന്നു വ്യക്തമാക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ ആവശ്യപ്പെട്ടു.
മുഖ്യ മന്ത്രിയുടെ ആഫിസ് കേന്ദ്രീകരിച്ചു 2017 മുത ല്‍ സ്വര്‍ണ്ണക്കള്ളക്കടത്തും മറ്റു തട്ടിപ്പുകളും നടക്കുന്നുണ്ടായിരുന്നുവെന്ന എന്‍ഫോഴ്സ്ന്‍റ്  
ഡയറക്ടറേറ്റിന്‍റെ വെളിപ്പെടുത്തല്‍ ശിവശങ്കറിനു മാത്രമല്ല മുഖ്യമന്ത്രിയുടെ ആഫിസ്സിലെ മറ്റു ഉന്നതര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന വസ്തുതയാണ് വെളിവാക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയി ല്‍ നടന്ന തട്ടിപ്പിന്‍റെ  സൂത്രധാരനും ശിവശങ്ക ര്‍ ആണെന്ന് വ്യക്തമായിരിക്കുകയാണ്. ദുരിതാശ്വാസം തേടി മുഖ്യമന്ത്രി നടത്തിയ വിദേശ യാത്രയില്‍ സ്വപ്നാ സുരേഷ് അംഗമായത് എന്ത് അധികാര പദവിയുടെ പിന്‍ബലത്തിലാണെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. 

Also Read:''ഇത് ദുർഗന്ധം വമിക്കുന്ന സർക്കാർ'';സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ ബിജെപി!
മുഖ്യമന്ത്രിയുടെ ആഫിസ് കള്ളക്കടത്തിന്‍റെയും അഴിമതിയുടെയും കേളിരംഗമാക്കിയിട്ടും ശിവശങ്കറിനെതിരെ മുഖ്യമന്ത്രി പ്രതികരിക്കാത്തത് മടിയില്‍ 
കനമുള്ളതുകൊണ്ടും ഉപ്പ് തിന്നതുകൊണ്ടാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
സംസ്ഥാന പൊതുഭരണ വകുപ്പിന്‍റെ പ്രോട്ടോക്കോള്‍ അനുമതി ഇല്ലാതെ നയതന്ത്ര പരിരക്ഷയോടുകൂടി വന്‍തോതില്‍ വിശുദ്ധ ഖുര്‍ആന്‍ ഉള്‍പ്പെടെ ഇറക്കുമതി 
നടത്തിയ മന്ത്രി ജലീല്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുകയാണ്. മതേതര രാജ്യത്തെ ഒരു സംസ്ഥാന മന്ത്രിയുടെ ജോലിയല്ല മതഗ്രന്ഥങ്ങള്‍ ഇറക്കുമതി 
ചെയ്ത് വിതരണം ചെയ്യേണ്ടത്. ആരോപണങ്ങള്‍ക്കു നേരേ ധാര്‍ഷ്ട്യത്തോടെ മന്ത്രി ജലീല്‍ മറുപടി പറയുന്നത് മുഖ്യമന്ത്രിയുടെ അതിരുകവിഞ്ഞ 
പിന്തുണയുള്ളതുകൊണ്ടാണ്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.

Trending News