ഒരു അഡാര്‍ ലവ് ചിത്രത്തിലെ നായിക സുപ്രീം കോടതിയിലേക്ക്

തന്‍റെ മൗലികാവകാശം ലംഘിക്കുന്ന പരാതി നല്‍കിയെന്നാരോപിച്ച് ഒരു അഡാര്‍ ലവ് ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു. 

Last Updated : Feb 19, 2018, 05:08 PM IST
ഒരു അഡാര്‍ ലവ് ചിത്രത്തിലെ നായിക സുപ്രീം കോടതിയിലേക്ക്

കൊച്ചി : തന്‍റെ മൗലികാവകാശം ലംഘിക്കുന്ന പരാതി നല്‍കിയെന്നാരോപിച്ച് ഒരു അഡാര്‍ ലവ് ചിത്രത്തിലെ നായിക പ്രിയ വാര്യര്‍ സുപ്രീം കോടതിയെ സമീപിച്ചു. 

ചിത്രത്തിലെ ഗാനത്തിലെ ചില വരികളില്‍ പ്രവാചകനെയും ഭാര്യയെയും പ്രതിപാദിച്ചിട്ടുണ്ടെന്നും ഇത് വിശ്വാസികളുടെ മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന കേസിനെതിരെയാണ് പ്രിയ സുപ്രീം കോടതിയെ സമീപിച്ചത്.

ചിത്രത്തിലെ വൈറലായ മാണിക്യ മലരായ പൂവി... എന്ന ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈദരാബാദില്‍ ഒരു കൂട്ടം യുവാക്കാള്‍ നല്‍കിയ പരാതിക്കുമേല്‍ തെലങ്കാന പൊലീസ് കേസെടുക്കുകയും വലിയ തോതില്‍ വിവാദമാകുകയും ചെയ്തിരുന്നു.

Trending News