ഭീ​തി മാറി; ഇ​ത​ര​സം​സ്ഥാ​ന​ തൊഴിലാളികൾ തി​രി​ച്ചെത്തുന്നു

കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ത​​​ര​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ സു​​​ര​​​ക്ഷി​​​ത​​​ര​​​ല്ലെ​​​ന്ന ത​​​ര​​​ത്തി​​​ൽ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വാ​​​ർ​​​ത്ത പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ തി​​​രി​​​ച്ചെ​​​ത്തി തു​​​ട​​​ങ്ങിയതായി റിപ്പോര്‍ട്ട്. ജീ​​​വ​​​ന് ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്ന തോ​​​ന്ന​​​ലി​​​ൽ കേ​​​ര​​​ളം വിട്ട് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയവരാണ് ഇപ്പോള്‍ തിരിച്ചെത്തുന്നത്. 

Last Updated : Oct 23, 2017, 12:21 PM IST
ഭീ​തി മാറി; ഇ​ത​ര​സം​സ്ഥാ​ന​ തൊഴിലാളികൾ തി​രി​ച്ചെത്തുന്നു

തിരുവനന്തപുരം: കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ത​​​ര​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ സു​​​ര​​​ക്ഷി​​​ത​​​ര​​​ല്ലെ​​​ന്ന ത​​​ര​​​ത്തി​​​ൽ സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വാ​​​ർ​​​ത്ത പ്ര​​​ച​​​രി​​​ച്ച​​​തോ​​​ടെ നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ തി​​​രി​​​ച്ചെ​​​ത്തി തു​​​ട​​​ങ്ങിയതായി റിപ്പോര്‍ട്ട്. ജീ​​​വ​​​ന് ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്ന തോ​​​ന്ന​​​ലി​​​ൽ കേ​​​ര​​​ളം വിട്ട് സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയവരാണ് ഇപ്പോള്‍ തിരിച്ചെത്തുന്നത്. 

ഉ​​​ത്ത​​​രേ​​​ന്ത്യ​​​യി​​​ലെ ഏറ്റവും വ​​​ലി​​​യ ആ​​​ഘോ​​​ഷ​​​മാ​​​യ ദീ​​​പാ​​​വ​​​ലി കൂ​​​ടി ക​​​ഴി​​​ഞ്ഞ​​​തോ​​​ടെ നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യ​​​വ​​​ർ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ജോ​​​ലി​​​ക്കെ​​​ത്തു​​​ന്ന​​​താ​​​യി തൊ​​​ഴി​​​ലു​​​ട​​​മ​​​ക​​​ളും സ​​​മ്മ​​​തി​​​ക്കു​​​ന്നു.കേരളത്തിലെ വി​​​വി​​​ധ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന​​​വ​​​രാ​​​ണ് ഭീതിമൂലം നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​വ​​​രി​​​ൽ ഏറെയും. എന്നാല്‍ അവരില്‍ പലരും തൊ​​​ഴി​​​ലു​​​ട​​​മ​​​ക​​​ളെ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ചു തി​​​രി​​​ച്ചു​​​വ​​​രു​​​ന്നു​​​ണ്ടെ​​​ന്ന വി​​​വ​​​രം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ച്ച​​​ത് വ്യാ​​​ജ​​​ വാ​​​ർ​​​ത്ത​​​യാ​​​ണെ​​​ന്ന് ബോ​​​ധ്യ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ മ​​​ട​​​ങ്ങി വരുന്നത്. കേ​​​ര​​​ളം സു​​​ര​​​ക്ഷി​​​ത​​​മ​​​ല്ലെ​​​ന്ന ത​​​ര​​​ത്തി​​​ൽ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചാം തീയ​​​തി മു​​​ത​​​ലാ​​​ണ് സ​​​മൂ​​​ഹ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണം വ്യാ​​​പ​​​ക​​​മാ​​​യി​​​രു​​​ന്ന​​​ത്. വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണം മൂലം യാ​​​തൊ​​​രു മു​​​ന്ന​​​റി​​​യി​​​പ്പും ന​​​ൽ​​​കാ​​​തെ ചെ​​​യ്ത ജോ​​​ലി​​​യു​​​ടെ കൂ​ലി പോ​​​ലും വാ​​​ങ്ങാ​​​തെ​​​യാ​​​ണ് ഏ​​​റെ പേ​​​രും സ്ഥ​​​ലം വി​​​ട്ട​​​ത്.

എന്നാല്‍ ഇ​​​ത​​​ര​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ സു​​​ര​​​ക്ഷി​​​ത​​​ര​​​ല്ലെ​​​ന്ന വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണത്തിനെതിരെ മുഖ്യമന്ത്രിയും ഡിജിപി യും രംഗത്തെത്തിയിരുന്നു. 

 

 

Trending News