Padmaja Venugopal about K Muraleedharan: അതെന്റെ രക്തമാണ്; ചേട്ടൻ എന്നെ കുറ്റം പറഞ്ഞാൽ ഞാനത് കേൾക്കും: കുറിപ്പുമായി പത്മജ

Padmaja Venugopal Facebook Post: ഞാൻ പ്രതികരിക്കില്ല .എനിക്ക് കുറച്ചു സംസ്കാരം ഉണ്ട് .എന്നെ ഇനിയും ആര് വേദനിപ്പിക്കാൻ നോക്കണ്ട .

Written by - Zee Malayalam News Desk | Last Updated : Mar 12, 2024, 08:57 PM IST
  • കോൺഗ്രസിൽ നിന്ന് ഞാൻ അനുഭവിച്ച അപമാനവും ഇനി എനിക്ക് സഹിക്കേണ്ട കാര്യം ഉണ്ടാവില്ല എന്റെ അച്ഛൻ വളർത്തിയ ആളുകൾ ആണ് എന്നെ വേദനിപ്പിച്ചത് .
  • എന്റെ അച്ഛൻ അവസാന കാലത്തു എത്ര മാത്രം ഒറ്റപ്പെടലും വിഷമവും സഹിച്ചത് കണ്ട ആളാണ് ഞാൻ .മരിച്ചിട്ടു 14 കൊല്ലമാകുന്നു .
Padmaja Venugopal about K Muraleedharan: അതെന്റെ രക്തമാണ്; ചേട്ടൻ എന്നെ കുറ്റം പറഞ്ഞാൽ ഞാനത് കേൾക്കും: കുറിപ്പുമായി പത്മജ

തിരുവനന്തപുരം: കോൺഗ്രസിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് കെ കരുണാകരന്റെ മകൾ പത്മജയുടെ ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ എല്ലാം കേൾക്കുന്നുണ്ട് എന്നും, എന്റെ വിഷമങ്ങൾ പറയുമ്പോൾ അത് കേൾക്കാൻ സാധിക്കാത്തവർക്ക് തന്നെ കുറ്റം പറയാനുള്ള അവകാശമില്ല.

തന്റെ ചേട്ടൻ കുറ്റം പറയുമ്പോൾ ഞാൻ അത് കേൾക്കും കാരണം അതെന്റെ രക്തമാണ്. എന്നെ ശരിക്ക് അറിയാവുന്നവർ ഇത്തരത്തിൽ സംസാരിക്കുന്നില്ല എന്നുമാണ് പത്മജ കുറിച്ചത്. സംസ്കാര ശൂന്യമായി പ്രതികരിച്ചവരോട് പ്രതികരിക്കുന്നില്ലെന്നും കാരണം എനിക്ക് സംസ്കാരം ഉണ്ടെന്നും ആണ് പദ്മജാ വേണുഗോപാൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

ALSO READ: ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം; ശക്തമായ നടപടിയുമായി ആരോ​ഗ്യവകുപ്പ്

പത്മജയുടെ ഫേസ്ബുക് പോസ്റ്റ്‌

പറഞ്ഞ കാര്യങ്ങൾ എല്ലാം കേൾക്കുന്നുണ്ട് .എന്റെ വിഷമങ്ങൾ ഞാൻ പറയുമ്പോൾ അത് കേൾക്കാൻ കയാത്തവർക്ക് എന്നെ കുറ്റം പറയാൻ അവകാശമില്ല .കുറ്റം പറഞ്ഞാലും അത് പ്രശ്നമല്ല .എന്റെ ചേട്ടൻ കുറ്റം പറയുമ്പോൾ അത് എന്റെ രക്തമാണെന്ന് എനിക്കറിയാം .അത് കൊണ്ട് ഞാൻ ഒന്നും പറയില്ല .എന്നെ നന്നായി അറിയുന്ന ആളുകൾ എന്നെ ഒന്നും പറയുന്നില്ല എന്നത് ഞാൻ ശ്രദ്ദിച്ചു .പിന്നെ കുറെ ആളുകൾ സംസ്കാര ശൂന്യമായി പ്രതികരിച്ചു. അതിനു ഞാൻ പ്രതികരിക്കില്ല .എനിക്ക് കുറച്ചു സംസ്കാരം ഉണ്ട് .എന്നെ ഇനിയും ആര് വേദനിപ്പിക്കാൻ നോക്കണ്ട .

കോൺഗ്രസിൽ നിന്ന് ഞാൻ അനുഭവിച്ച അപമാനവും ഇനി എനിക്ക് സഹിക്കേണ്ട കാര്യം ഉണ്ടാവില്ല എന്റെ അച്ഛൻ വളർത്തിയ ആളുകൾ ആണ് എന്നെ വേദനിപ്പിച്ചത് .എന്റെ അച്ഛൻ അവസാന കാലത്തു എത്ര മാത്രം ഒറ്റപ്പെടലും വിഷമവും സഹിച്ചത് കണ്ട ആളാണ് ഞാൻ .മരിച്ചിട്ടു 14 കൊല്ലമാകുന്നു .ഗവണ്മെന്റ് തന്ന സ്ഥലത്തു ഒരു കല്ല് വെക്കാൻ പോലും വെക്കാൻ പാർട്ടി തയ്യാറായില്ല. ഒരു നേതാവ് പറഞ്ഞത് ഒരു സഹായവും ചെയ്യാൻ താല്പര്യമില്ല എന്നായിരുന്നു .നന്ദി കെട്ട ഇവരുടെ കൂട്ടത്തിൽ ഇരിക്കേണ്ട എന്ന തീരുമാനത്തിൽ അന്ന് എത്തിയതാണ്. എന്നാണ് പദ്മജ ഫേസ്ബുക്കിൽ കുറിച്ചത്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

Trending News