Pc Geroge Wife:എനിക്കയാളെ വെടിവെച്ച് കൊല്ലണം, എൻറെ അപ്പൻറെ റിവോൾവറാ ഇവിടെ ഇരിക്കുന്നത് -പിസി ജോർജിൻറെ ഭാര്യ

അറസ്റ്റ് രാഷ്ട്രീയ വൈരാഗ്യ മൂലമാണ്. എല്ലാം പിണറായിയുടെ കളിയാണ്. പിസി ജോർജ്ജിനെ ആരോപണം ഉന്നയിച്ച പരാതിക്കാരി  വീട്ടിൽ വന്നിട്ടുണ്ട് (pc george wife)

Written by - Zee Malayalam News Desk | Last Updated : Jul 2, 2022, 05:52 PM IST
  • തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്നാണ് പിസി ജോർജ്ജ് ആരോപിച്ചത്
  • ഐപിസി 354 പ്രകാരമാണ് പിസിക്കെതിരെ കേസെടുത്തിരിക്കുന്നത്
  • അറസ്റ്റ് ചെയ്തതിന് ശേഷം പിസി ജോർജ്ജിനെ എആർ ക്യാമ്പിലേക്ക് മാറ്റി
Pc Geroge Wife:എനിക്കയാളെ വെടിവെച്ച് കൊല്ലണം, എൻറെ അപ്പൻറെ റിവോൾവറാ ഇവിടെ ഇരിക്കുന്നത് -പിസി ജോർജിൻറെ ഭാര്യ

കോട്ടയം: പീഡന കേസിൽ പിസി ജോർജ്ജ് അറസ്റ്റിലായതിന് പിന്നാലെ വൈകാരിക പ്രതികരണവുമായി ഭാര്യ ഉഷ. പിണറായി അനുഭവിക്കുമെന്നും അയാളെ വെടിവെച്ച് കൊല്ലണമെന്നും ഉഷ ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിൽ ഉള്ളവരെല്ലാം വേദനിക്കുകയാണെന്നും അവർ പറഞ്ഞു.

അറസ്റ്റ് രാഷ്ട്രീയ വൈരാഗ്യ മൂലമാണ്. എല്ലാം പിണറായിയുടെ കളിയാണ്. പിസി ജോർജ്ജിനെ ആരോപണം ഉന്നയിച്ച പരാതിക്കാരി  വീട്ടിൽ വന്നിട്ടുണ്ട്. പിസി ജോർജ് ആത്മാർഥതയുള്ളയാളാണ്. സാക്ഷിയാക്കാമെന്ന് പറഞ്ഞാണ് അദ്ദേഹത്തെ വിളിപ്പിച്ചത്. പിണറായിയുടെ പ്രശ്നങ്ങൾ പുറത്ത് വരാതിരിക്കാനാണ് അറസ്റ്റ് ചെയ്തത്. കേസിനെ തങ്ങൾ നേരിടും ഇതിന് പിന്നിൽ കളിച്ചവർക്ക് കുടുംബത്തിൻറെ ശാപം ലഭിക്കുമെന്നും ഉഷ ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ: PC George: പീഡന പരാതിയിൽ പിസി ജോർജ് അറസ്റ്റിൽ

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പീഡന പരാതിയിൽ പിസി ജോർജിനെ ഫോർട്ട് അസിസ്റ്റൻറ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സോളാർ കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പിസിക്കെതിരെ ലൈംഗീക താത്പര്യത്തോടെ കടന്ന് പിടിച്ചെന്നാണ് മൊഴി. ഐപിസി 354  പ്രകാരമാണ് പിസിക്കെതിരെ കേസെടുത്തിരിക്കുന്നത്.

Also Read: 'രാജാ രവി വർമ്മയ്ക്ക് ഭാരതരത്ന നൽകണം';ആവശ്യമുന്നയിച്ച് കിളിമാനൂർ കൊട്ടാരം

അതേസമയം തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയെന്നാണ് പിസി ജോർജ്ജ് ആരോപിച്ചത്. മറ്റൊരു കേസിൽ സാക്ഷി പറയാത്ത വൈരാഗ്യമാണ് അറസ്റ്റിന് പിന്നിൽ. ഒരു വൃത്തി കേടും താൻ ചെയ്തിട്ടില്ലെന്നും പിസി ജോർജ് പറഞ്ഞു. അറസ്റ്റ് ചെയ്തതിന് ശേഷം പിസി ജോർജ്ജിനെ എആർ ക്യാമ്പിലേക്ക് മാറ്റി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കു

Trending News