Peacocks Idukki: കാടിറങ്ങുന്ന മയിലുകൾ? വരുന്നത് കൊടും വരൾച്ചയോ?

കാടിറങ്ങിയെത്തുന്ന മയിലുകള്‍ പാടത്തും പറമ്പിലും എന്നു വേണ്ട കോണ്‍ക്രീറ്റ് വീടുകളുടെ ടെറസുകളില്‍ വരെ ചിറകു വിരിച്ച് നൃത്തം വയ്ക്കുന്ന കാഴ്ച സാധാരണയായി

Written by - Zee Malayalam News Desk | Last Updated : Mar 23, 2024, 11:40 AM IST
  • മഴക്ക് മുമ്പ് പീലി വിടര്‍ത്തിയാടുന്ന മയിലുകള്‍ നയന മനോഹര കാഴ്ച്ചയാണ് ഒരുക്കാറുള്ളത്
  • മയിലുകളുടെ കാടിറക്കം ആശങ്ക നല്‍കുന്നുവെന്ന് പറയുന്നവരുമുണ്ട്
  • ദേശാടനക്കിളികളുടെ കാലം തെറ്റിയുള്ള വരവുമെല്ലാം വരള്‍ച്ചയുടെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും സൂചന
Peacocks Idukki: കാടിറങ്ങുന്ന മയിലുകൾ? വരുന്നത് കൊടും വരൾച്ചയോ?

ഇടുക്കി: അഴകില്‍ പറന്നിറങ്ങുന്ന മയിലുകളെ കാണാന്‍ അടിമാലിക്കാര്‍ക്ക് ഇപ്പോള്‍ അധിക ദൂരം സഞ്ചരിക്കണ്ട.ദിവസങ്ങളായി അടിമാലിയുടെ പരിസരപ്രദേശങ്ങളായ മന്നാംകാലയിലും മുക്കാല്‍ ഏക്കറിലുമെല്ലാം കൂട്ടത്തോടെയാണ് ഇവയെത്തുന്നത്. ഒരേ സമയം കൗതുകവും കാലാവസ്ഥ വ്യതിയാനത്തിന്റെ ഭീതിയും പരത്തുന്നതാണ് മയിലുകളുടെ കാടിറക്കം.

മഴക്ക് മുമ്പ് പീലി വിടര്‍ത്തിയാടുന്ന മയിലുകള്‍ നയന മനോഹര കാഴ്ച്ചയാണ് ഒരുക്കാറുള്ളത്. എന്നാല്‍ ഇപ്പോള്‍ കാടിറങ്ങിയെത്തുന്ന മയിലുകള്‍ പാടത്തും പറമ്പിലും എന്നു വേണ്ട കോണ്‍ക്രീറ്റ് വീടുകളുടെ ടെറസുകളില്‍ വരെ ചിറകു വിരിച്ച് നൃത്തം വയ്ക്കുന്ന കാഴ്ച സാധാരണയായി കഴിഞ്ഞു. ഇതോടെ മയിലുകള്‍  ഗ്രാമങ്ങള്‍ക്ക് അപരിചിതമല്ലാതായി മാറി. മൃഗശാലകളിലും ചിത്രങ്ങളിലും മാത്രം കണ്ടു പരിചയം ഉള്ള മയിലുകളെ വീട്ടുമുറ്റത്ത് കാണുന്നത് അത്ഭുതവും കൗതുകവും സന്തോഷവും നല്‍കുന്നതാണ്.

ദേശീയ പക്ഷിയുടെ വിരുന്ന് കൗതുകമെങ്കിലും മയിലുകളുടെ കാടിറക്കം ആശങ്ക നല്‍കുന്നുവെന്ന് പറയുന്നവരുമുണ്ട്.മയിലുകളുടെ വരവ്  കടുത്ത വരള്‍ച്ച സൂചിപ്പിക്കുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്. മയിലിന്റെ കാടിറക്കവും അപൂര്‍വങ്ങളായ ദേശാടനക്കിളികളുടെ കാലം തെറ്റിയുള്ള വരവുമെല്ലാം വരള്‍ച്ചയുടെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും സൂചനയാണെന്ന് പക്ഷി നിരീക്ഷകരും പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News