Doctors Strike: മെഡിക്കൽ കോളേജുകളിലും ജോലികൾ താളം തെറ്റും, പി.ജി ഡോക്ടർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൗസ് സർജൻമാരും

കോവിഡ്,എമർജൻസി ഡ്യൂട്ടികൾകൾ ബഹിഷ്കരിക്കില്ലെന്ന് പി.ജി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Dec 13, 2021, 09:04 AM IST
  • സമരത്തിൽ ഒന്നും ചെയ്യാനാവില്ലെന്ന് ആരോഗ്യ മന്ത്രി
  • സംസ്ഥാനത്ത് 11 ദിവസം പിന്നിടുകയാണ് മെഡിക്കൽ പി.ജി ഡോക്ടർമാരുടെ സമരം
  • 24 മണിക്കൂറാണ് ഹൗസ് സർജ്ജൻമാർ ഡ്യൂട്ടി ബഹിഷ്കരിക്കുന്നത്
Doctors Strike: മെഡിക്കൽ കോളേജുകളിലും ജോലികൾ താളം തെറ്റും, പി.ജി ഡോക്ടർ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൗസ് സർജൻമാരും

തിരുവനന്തപുരം: പി.ജി ഡോക്ടർമാരുടെ സമരത്തിന് ഹൗസ് സർജൻമാർ കൂടി പിന്തുണക്കെത്തുന്നതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പ്രവർത്തനങ്ങൾ താളം തെറ്റിയേക്കും. 24 മണിക്കൂറാണ് ഹൗസ് സർജ്ജൻമാർ ഡ്യൂട്ടി ബഹിഷ്കരിക്കുന്നത്.

സംസ്ഥാനത്ത് 11 ദിവസം പിന്നിടുകയാണ് മെഡിക്കൽ പി.ജി ഡോക്ടർമാരുടെ സമരം. ഒ.പികൾ അടക്കം ബഹിഷ്കരിച്ചാണ് സമരം തുടരുന്നത്. എന്നാൽ കോവിഡ്,എമർജൻസി ഡ്യൂട്ടികൾകൾ ബഹിഷ്കരിക്കില്ലെന്ന് പി.ജി ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.

ALSO READ: Doctors strike | ഡോക്ടർമാരുടെ സമരം രോ​ഗികളെ ബുദ്ധിമുട്ടിലാക്കുന്നു; സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഹോസ്റ്റൽ അടക്കമുള്ള ആവശ്യങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ വീണ്ടും പ്രശ്നം കനക്കുമെന്ന് നിലവിൽ പി.ജി ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമരം നീണ്ടാൽ ആശുപത്രികളുടെ പ്രവർത്തനത്തെ ഇത് വലിയ തോതിൽ ബാധിക്കും.

ALSO READ:Doctors strike | മെഡിക്കൽ കേളേജുകളിലെ ഹൗസ് സർജൻമാർ സമരത്തിലേക്ക്; 24 മണിക്കൂർ സൂചനാപണിമുടക്ക്

സമരത്തിൽ ഒന്നും ചെയ്യാനാവില്ലെന്നും വിഷയം കോടതി പരിഗണനയിലുമാമാണെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. പലയിടത്തും  രോഗികളുടെ നീണ്ട നിരയാണുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News