Photographer Sivan : പ്രശസ്ത ഛായാഗ്രാഹകൻ ശിവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു

തിരുവനന്തപുരത്തെ ശിവൻ സ്റ്റുഡിയോ നീണ്ട കാലം സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സംഗമസ്ഥാനമായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jun 24, 2021, 10:46 AM IST
  • ചലച്ചിത്ര രംഗത്തും ഛായാഗ്രഹണ രംഗത്തും ഒരുപോലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ശിവന്റേതെന്ന് പിണറായി വിജയൻ പറഞ്ഞു.
    തിരുവനന്തപുരത്തെ ശിവൻ സ്റ്റുഡിയോ നീണ്ട കാലം സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സംഗമസ്ഥാനമായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.
  • 1991 ൽ ശിവൻ സംവിധാനം ചെയ്‌ത സിനിമയ്ക്ക് കുട്ടികൾക്കുള്ള മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.
  • പ്രശസ്ത ചലച്ചിത്രകാരന്മാരായ സംഗീത് ശിവൻ, സന്തോഷ് ശിവൻ,സഞ്ജീവ് ശിവൻ എന്നിവർ മക്കളാണ്.
Photographer Sivan : പ്രശസ്ത ഛായാഗ്രാഹകൻ ശിവന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു

Thiruvanathapuram : പ്രശസ്ത നിശ്ചല ഛായാഗ്രാഹകനും  (Photographer) ഡോക്യുമെന്ററി- ചലച്ചിത്രസംവിധായകനും (Film Director) , പ്രശസ്തമായ ശിവൻസ് സ്റ്റുഡിയോയുടെ ഉടമയുമായ "ശിവൻ' എന്ന ശിവശങ്കരൻനായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 89 വയസ്സായിരുന്നു.

ചലച്ചിത്ര രംഗത്തും ഛായാഗ്രഹണ രംഗത്തും ഒരുപോലെ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ശിവന്റേതെന്ന് പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്തെ ശിവൻ സ്റ്റുഡിയോ നീണ്ട കാലം സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സംഗമസ്ഥാനമായിരുന്നുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. 

ALSO READ: മുതിർന്ന മാധ്യമ പ്രവർത്തകൻ അനിൽ രാധകൃഷ്ണൻ അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

1991 ൽ ശിവൻ സംവിധാനം ചെയ്‌ത സിനിമയ്ക്ക് കുട്ടികൾക്കുള്ള മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. അഭയം എന്ന സിനിമയ്ക്കാണ് അവാർഡ് ലഭിച്ചത്. സിനിമ കൂടാതെ മറ്റനവധി മേഖലകളിലും തന്റെ പ്രതിഭ തെളിയിച്ച വ്യക്തിയാണ് ശിവൻ. പ്രശസ്ത ചലച്ചിത്രകാരന്മാരായ സംഗീത് ശിവൻ, സന്തോഷ് ശിവൻ,സഞ്ജീവ് ശിവൻ എന്നിവർ മക്കളാണ്.

ALSO READ: കൊവിഡ് ബാധിച്ച് മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് അന്തരിച്ചു

ഫോട്ടോ ജേർണലിസം (Photo Journalism) , സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങി വിവിധ മണ്ഡലങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്നു ഫോട്ടോഗ്രാഫർ ശിവൻ . നാഷണല്‍ ജ്യോഗ്രഫിക്, ലൈഫ്, സ്പാൻ , ന്യൂസ് വീക്ക് തുടങ്ങി പല വിദേശ പ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങൾ അച്ചടിച്ചുവന്നിരുന്നു. 

ALSO READ: മാധ്യമ പ്രവർത്തകരെ മുന്നണിപ്പോരാളികളായി സംസ്ഥാന സർക്കാർ പരിഗണിക്കണമെന്ന് കേന്ദ്ര വി മുരളീധരൻ

മലയാളത്തിലെ ക്ലാസിക് ചിത്രം ചെമ്മീനിന്റെ സ്റ്റിൽ  ഫോട്ടോഗ്രാഫർ ശിവനായിരുന്നു. 1959-ലായിരുന്നു തിരുവനന്തപുരത്ത് ശിവൻസ് സ്റ്റുഡിയോ ആരംഭിച്ചത്. ശിവൻസ് സ്റ്റുഡിയോ 60 വർഷം പൂർത്തിയാക്കിയതിന്റെ  ആഘോഷപരിപാടികൾ  2019ൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News