മുതിർന്ന മാധ്യമ പ്രവർത്തകൻ അനിൽ രാധകൃഷ്ണൻ അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

ഉച്ചയ്ക്ക് ഭക്ഷണത്തിന് ശേഷം ഉറങ്ങി അദ്ദേഹത്തിന് ഉറക്കത്തിനിടയിൽ ഉണ്ടായ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

Written by - Zee Hindustan Malayalam Desk | Last Updated : Jun 23, 2021, 10:04 PM IST
  • 54 വയസായിരുന്നു.
  • തിരുവനന്തപുരം കുറവൻകോണത്തിൽ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
  • ഉച്ചയ്ക്ക് ഭക്ഷണത്തിന് ശേഷം ഉറങ്ങി അദ്ദേഹത്തിന് ഉറക്കത്തിനിടയിൽ ഉണ്ടായ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
  • സ്കൂൾ അധ്യാപികയായ ഭാര്യ ജോലി കഴിഞ്ഞ വന്ന വിളച്ചപ്പോൾ അദ്ദേഹം ഉണർന്നില്ല. തുടർന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
മുതിർന്ന മാധ്യമ പ്രവർത്തകൻ അനിൽ രാധകൃഷ്ണൻ അന്തരിച്ചു, ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

Thiruvananthapuram : ദേശീയ പത്രമാധ്യമമായ ദി ഹിന്ദുവിന്റെ (The Hindu) കേരള ബ്യുറോ ചീഫായ അനിൽ രാധകൃഷണ്ൻ അന്തരിച്ചു. 54 വയസായിരുന്നു. തിരുവനന്തപുരം കുറവൻകോണത്തിൽ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 

ഉച്ചയ്ക്ക് ഭക്ഷണത്തിന് ശേഷം ഉറങ്ങി അദ്ദേഹത്തിന് ഉറക്കത്തിനിടയിൽ ഉണ്ടായ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സ്കൂൾ അധ്യാപികയായ ഭാര്യ ജോലി കഴിഞ്ഞ വന്ന വിളച്ചപ്പോൾ അദ്ദേഹം ഉണർന്നില്ല. തുടർന്ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.

ALSO READ : കൊവിഡ് ബാധിച്ച് മാധ്യമപ്രവർത്തകൻ വിപിൻ ചന്ദ് അന്തരിച്ചു

അനിൽ രാധകൃഷ്ണന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. അനിൽ രാധകൃഷ്ണൻ മാധ്യമ പ്രവർത്തനത്തിന്റെ മൂല്യങ്ങളെ മുറുകെ പിടിച്ച് വ്യക്തിയാണ്. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വിയോഗം സമൂഹത്തിനും മാധ്യമലോകത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ : മാധ്യമ പ്രവർത്തകരെ മുന്നണിപ്പോരാളികളായി സംസ്ഥാന സർക്കാർ പരിഗണിക്കണമെന്ന് കേന്ദ്ര വി മുരളീധരൻ

സിന്ധു എസ് എസ് ആണ് ഭാര്യ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂൾ അധ്യാപികയാണ്. മകൻ നാരായൺ എസ് എ സ്വകാര്യ സ്ഥാപനത്തിൽ സേവനം ചെയ്യുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

More Stories

Trending News