തിരുവനന്തപുരം: മന്ത്രിസ്ഥാനങ്ങൾ വീതം വയ്ക്കുന്നത് സംബന്ധിച്ച് എൽഡിഎഫ് (LDF) യോഗത്തിൽ ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനും കെകെ ശൈലജയും ഒഴികെയുള്ളവർ പുതുമുഖങ്ങൾ. ആരൊക്കെ മന്ത്രിമാരാകും എന്ന കാര്യത്തിൽ തീരുമാനങ്ങൾ ഉടൻ പുറത്ത് വരും. കഴിഞ്ഞ തവണ മുഖ്യമന്ത്രി ഉൾപ്പെടെ 13 മന്ത്രിമാരുണ്ടായിരുന്ന സിപിഎമ്മിന് (CPM) ഇത്തവണ 12 മന്ത്രിമാരായി കുറയും. സിപിഐയ്ക്ക് (CPI) നാല് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും ലഭിക്കും. കഴിഞ്ഞ തവണ സിപിഎം കൈവശം വച്ചിരുന്ന വകുപ്പുകളിലൊന്ന് ഇത്തവണ കേരള കോൺഗ്രസ് എമ്മിന് നൽകും. കേരള കോൺഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നൽകാൻ ധാരണയായി.
ജെഡിഎസ്, എൻസിപി എന്നിവർക്ക് ഒരു മന്ത്രിസ്ഥാനം വീതം നൽകും. ശേഷിക്കുന്ന രണ്ട് മന്ത്രി സ്ഥാനങ്ങൾ നാല് ചെറുകക്ഷികൾക്കായി രണ്ടര വർഷം വീതം എന്ന നിലയിൽ വീതം വയ്ക്കും. കഴിഞ്ഞ തവണ കൈവശം വച്ചിരുന്ന പ്രധാന വകുപ്പുകൾ വിട്ടുനൽകില്ലെന്ന് സിപിഐ (CPI) വ്യക്തമാക്കിയിരുന്നു. ഇതിനോട് അനുകൂല പ്രതികരണമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടായത്.
മന്ത്രിമാർ ആരൊക്കെയാകും എന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. നാളെ എൽഡിഎഫിന്റെ (LDF) പാർലമെന്ററി പാർട്ടി യോഗം ചേർന്ന് പിണറായി വിജയനെ നേതാവായി തെരഞ്ഞെടുക്കും. സിപിഎമ്മിലും സിപിഐയിലുമായി പുതുമുഖങ്ങൾ മന്ത്രിമാരാകും. 19ന് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഔദ്യോഗികമായി അറിയിക്കും. 20നാണ് സത്യപ്രതിജ്ഞ. കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിന്റെ പശ്ചാത്തലത്തിൽ നേരത്തെ നിശ്ചയിച്ചതിലും കുറച്ച് ആളുകളെ മാത്രം പ്രവേശിപ്പിച്ചാകും സത്യപ്രതിജ്ഞ നടത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA