Modi Visit In Kerala: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; മെട്രോ പുതിയ പാതയുടെ ഉദ്‌ഘാടനം നിർവഹിക്കും

PM Modi Visit In Kerala: വൈകിട്ട് 6 മണിയ്ക്ക് സിയാൽ കൺവെൻഷൻ സെന്‍ററിൽ വച്ചാണ് സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കൊച്ചി മെട്രോ പേട്ട എസ് എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവെ സ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Sep 1, 2022, 09:06 AM IST
  • രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ
  • കൊച്ചി മെട്രോ പുതിയ പാതയുടെ ഉദ്‌ഘാടനമടക്കം വിവിധ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും
  • വെള്ളിയാഴ്ച ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കും
Modi Visit In Kerala: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; മെട്രോ പുതിയ പാതയുടെ ഉദ്‌ഘാടനം നിർവഹിക്കും

കൊച്ചി: PM Modi In Kerala: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.  ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഐഎൻഎസ് വിക്രാന്ത് നാവിക സേനയ്ക്ക് കൈമാറുന്നതടക്കമുള്ള നിരവധി പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി ഇന്നെത്തുന്നത്.  കൊച്ചി മെട്രോ പുതിയ പാതയുടെ ഉദ്‌ഘാടനമടക്കം വിവിധ പരിപാടികളിൽ പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും. വൈകുന്നേരം 4:25 ന്  നെടുമ്പാശ്ശേരിയിൽ എത്തുന്ന പ്രധാമന്ത്രി 4.30 ന് ബിജിപി പൊതുയോഗത്തിൽ പങ്കെടുത്തും. തുടർന്ന് കാലടി ശൃംഗേരി മഠം സന്ദർശിക്കും. 

Also Read: LPG Cylinder Price: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത; പാചക വാതക വിലയിൽ വൻ ഇടിവ്

വൈകിട്ട് 6 മണിയ്ക്ക് സിയാൽ കൺവെൻഷൻ സെന്‍ററിൽ വച്ചാണ് സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. കൊച്ചി മെട്രോ പേട്ട എസ് എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവെ സ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.  രാത്രി 7 മണിയോടെ റോഡ് മാർഗം വെല്ലിംഗ്ടൺ ഐലന്റിലെ താജ് മലബാർ ഹോട്ടലിലെത്തുന്ന പ്രധാനമന്ത്രി ബിജെപി കോർക്കമ്മിറ്റി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.  പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ 8 മണിവരെ വിമാനത്താവളത്തിലേക്ക് യാത്രക്കാർക്ക് പ്രവേശനമില്ല.   ശേഷം വെള്ളിയാഴ്ച അതായത് രാവിലെ 9 ന് ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കും.  ഒപ്പം ഇന്ത്യന്‍ നാവിക സേനയുടെ പുതിയ പതാകയും അദ്ദേഹം അനാഛാദനം ചെയ്യും. ശേഷം നാവികസേന ആസ്ഥാനത്ത് നിന്നും പ്രത്യേക വിമാനത്തിൽ നെടുന്പാശ്ശേരിയിലെത്തുന്ന പ്രധാനമന്ത്രി ബംഗളൂരുവിലേക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗതാഗതനിയന്ത്രണവും പാര്‍ക്കിംഗ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Also Read: ആനയോട് കളിയ്ക്കാൻ ചെന്ന സിംഹക്കൂട്ടങ്ങൾക്ക് കിട്ടി മുട്ടൻ പണി! വീഡിയോ വൈറൽ 

കണ്ടെയ്‌നര്‍, ഗുഡ്‌സ് വാഹനങ്ങളും ഈ സമയം അനുവദിക്കില്ല. അങ്കമാലിയില്‍ നിന്ന് പെരുമ്പാവൂരിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ മഞ്ഞപ്ര, കോടനാട് വഴി പോകണം. വിമാനത്താവള പരിസരത്ത് വെള്ളി രാവിലെ പത്തുമുതല്‍ രണ്ടുവരെയും ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.  വ്യാഴാഴ്ച  പകല്‍ രണ്ടുമുതല്‍ വെള്ളിയാഴ്ച പകല്‍ ഒന്നുവരെ എറണാകുളം നഗരത്തിലും പശ്ചിമ കൊച്ചി ഭാഗങ്ങളിലും ഗതാഗതനിയന്ത്രണവും പാര്‍ക്കിംഗ് നിരോധനവുമുണ്ടാകും. ആലുവ മുതല്‍ ഇടപ്പള്ളി വരെയും പാലാരിവട്ടം ജംഗ്ഷന്‍, വൈറ്റില, കുണ്ടന്നൂര്‍, തേവര ഫെറി ജംഗ്ഷന്‍, ബിഒടി ഈസ്റ്റ്, ഐലന്‍ഡ് താജ് ഹോട്ടല്‍ വരെയും വെണ്ടുരുത്തി പാലം, കഠാരി ബാഗ്, തേവര ജംഗ്ഷന്‍, രവിപുരം എന്നിവിടങ്ങളിലും ഗതാഗതനിയന്ത്രണവും പാര്‍ക്കിംഗ് നിരോധനവുമുണ്ടാകും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News