ബിഷപ്പിനെതിരെ ശക്തമായ തെളിവുകളും മൊഴികളും ലഭിച്ചുവെന്ന് പൊലീസ്

ബിഷപ്പ് മഠത്തിലെത്തിയത് സ്ഥിരീകരിക്കുന്ന മൊഴികളും രേഖകളും കണ്ടെത്തി.

Updated: Sep 14, 2018, 09:25 AM IST
ബിഷപ്പിനെതിരെ ശക്തമായ തെളിവുകളും മൊഴികളും ലഭിച്ചുവെന്ന് പൊലീസ്

കോട്ടയം: കുറവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ശക്തമായ തെളിവുകളും മൊഴികളും ലഭിച്ചുവെന്നും രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ശേഷമാകും അറസ്റ്റെന്നും പൊലീസ് വ്യക്തമാക്കി. 

ബിഷപ്പ് മഠത്തിലെത്തിയത് സ്ഥിരീകരിക്കുന്ന മൊഴികളും രേഖകളും കണ്ടെത്തി. ബിഷപ്പിന്‍റെ ലാപ്‌ടോപ്, മൊബൈല്‍ഫോണ്‍, എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു.

എന്നാല്‍, പീഡനം നടന്ന സമയത്ത് ജലന്ധര്‍ ബിഷപ്പ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനിയില്ല. പുതിയ മൊബൈല്‍ വാങ്ങിച്ചപ്പോള്‍ പഴയത് ഉപേക്ഷിച്ചതായാണ് മൊഴി നല്‍കിയത്. നേരത്തെ കന്യാസ്ത്രീ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും കണ്ടെത്താന്‍ സാധിച്ചില്ല. മൊബൈല്‍ ഫോണുകള്‍ കണ്ടെത്താനാകാത്തത് അന്വേഷണത്തിന് തിരിച്ചടിയാകും.