Police മാന്യമായ ഭാഷ ഉപയോ​ഗിക്കണമെന്ന് ഹൈക്കോടതി; ഡിജിപി ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കണമെന്നും നിർദേശം

തൃശൂർ ചേർപ്പ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട കേസ് പരി​ഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം

Written by - Zee Malayalam News Desk | Last Updated : Sep 3, 2021, 06:44 PM IST
  • ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്
  • കേരളത്തിൽ അടുത്തിടെ പൊലീസിന്റെ പെരുമാറ്റം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്ന് വന്നിട്ടുള്ളത്
  • പൊലീസിനെതിരെ വ്യാപക പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ വിധിയെന്നതും ശ്രദ്ധേയമാണ്
  • ഇക്കാര്യം സംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു
Police മാന്യമായ ഭാഷ ഉപയോ​ഗിക്കണമെന്ന് ഹൈക്കോടതി; ഡിജിപി ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കണമെന്നും നിർദേശം

കൊച്ചി: പൊതുജനങ്ങളുമായി ഇടപഴകുമ്പോൾ പൊലീസ് (Police) മാന്യമായ ഭാഷ ഉപയോ​ഗിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യം സംബന്ധിച്ച് ഡിജിപി സർക്കുലർ ഇറക്കണമെന്നും ഹൈക്കോടതി (High Court) നിർദേശിച്ചു.

തൃശൂർ ചേർപ്പ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട കേസ് പരി​ഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ALSO READ: VD Satheeshan: കേരള പോലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ്

കേരളത്തിൽ അടുത്തിടെ പൊലീസിന്റെ പെരുമാറ്റം സംബന്ധിച്ച് നിരവധി പരാതികളാണ് ഉയർന്ന് വന്നിട്ടുള്ളത്. പൊലീസിനെതിരെ വ്യാപക പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ വിധിയെന്നതും ശ്രദ്ധേയമാണ്.

ആറ്റിങ്ങലിൽ പിങ്ക് പൊലീസ് (Pink Police) അച്ഛനെയും മൂന്നാംക്ലാസുകാരി മകളെയും റോഡിൽ പരസ്യവിചാരണ ചെയ്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ ഡിജിപി ദക്ഷിണ മേഖല ഡിഐജി ഹർഷിത അട്ടല്ലൂരിയെ നിയോ​ഗിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News