ബംഗളുരു: ഇന്നലെ കോഴിക്കോട് വെള്ളിമാട്കുന്ന് ഗവൺമെന്‍റ് ചിൽഡ്രൻസ് ഹോമിലെ കാണാതായ 6 പെൺകുട്ടികളിൽ ഒരാളെ ബംഗളൂരുവിൽ കണ്ടെത്തിയിരുന്നു. ആ പെൺകുട്ടിയെ ഇന്ന് കോഴിക്കോടെത്തിക്കും.
ബംഗളൂരുവിലെ ഹോട്ടലിൽനിന്ന് പെൺകുട്ടിക്കൊപ്പം കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെയും ചേവായൂർ പൊലീസ് കോഴിക്കോടെത്തിക്കും. ട്രെയിൻ മാർഗമാണ് ബംഗളൂരുവിൽ എത്തിയതെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. യുവാക്കളെ ട്രെയിനിൽ വച്ചാണ് പരിചയപ്പെട്ടതെന്നും കുട്ടി മടിവാള പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇത് പോലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല.
കോഴിക്കോട് നിന്നെത്തിയ പൊലീസ് സംഘത്തിന്‍റെ നേതൃത്വത്തിൽ ഒന്നുകൂടി ചോദ്യം ചെയ്ത ശേഷമായിരിക്കും ഇവരെ കേരളത്തിലേക്ക് കൊണ്ടുവരിക. മറ്റ് അഞ്ച് പെൺകുട്ടികളെയും ഇവർക്കൊപ്പം ഉണ്ടായിരുന്ന യുവാക്കളെയും കണ്ടെത്താനുള്ള ശ്രമം കർണാടക പൊലീസിന്‍റെ സഹകരണത്തോടെ തുടരുകയാണ്. ഇവരുടെ ഫോൺ നമ്പർ ട്രേസ് ചെയ്തും അന്വേഷണം നടത്താൻ കഴിയുന്നില്ല കാരണം ഇവർ ഉപയോഗിക്കുന്ന മൊബൈലുകളെക്കുറിച്ച് ബാലിക മന്ദിരത്തിലെ അധികൃതർക്ക് അറിയില്ല. ഇവർ ഉപയോഗിക്കുന്നത് അനുമതിയില്ലാത്ത ഫോണുകൾ ആണെന്നാണ് സൂചന.
എങ്കിലും ഇവർ അഞ്ചുപേരും എങ്ങനെ ബംഗളൂരുവിൽ എത്തി, ആരുടെ സഹായമാണ് ഇവർക്ക് ലഭിച്ചത്, ഏതെങ്കിലും മാഫിയ സംഘം ഇതിന് പിന്നിലുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കാണാതായ മാറ്റ് പെൺകുട്ടികളെയും ഇന്നുതന്നെ കണ്ടെത്തിയേക്കാം എന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
ബുധനാഴ്ച വൈകുന്നേരമാണ് ചിൽഡ്രൻസ് ഹോമിൽനിന്ന് ആറ് പെൺകുട്ടികൾ ചാടി പോയത്. മടിവാളയിൽ ഹോട്ടലിൽ റൂം എടുക്കാനെത്തിയപ്പോൾ സംശയം തോന്നിയ ജീവനക്കാർ പെൺകുട്ടികളെ തടഞ്ഞു നിർത്തി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇവരുടെ കയ്യിൽ തിരിച്ചറിയല്‍ രേഖകളൊന്നുമില്ലായിരുന്നു. പക്ഷെ ഒരാൾ പിടിയിലായപ്പോൾ മറ്റുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനുപിന്നാലെ പെണ്‍കുട്ടികള്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ മടിവാള പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കസ്റ്റഡിയിലായവർ തൃശ്ശൂര്‍, കൊല്ലം സ്വദേശികളാണെന്ന് പൊലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...