Pfi Hate Slogan: മുദ്രാവാക്യം എൻആർസിയുടെ പരിപാടിയിൽ നിന്നും പഠിച്ചത്, ചെറിയ കുട്ടിയേ ഹരാസ് ചെയ്യാൻ എന്ത് കുറ്റം എന്ന് പിതാവ്

പോപ്പുലർ ഫ്രണ്ടിൻറെ വലിയ ക്യാമ്പെയിനുകൾ പോലുള്ള  പരിപാടികളിൽ മാത്രമാണ് തങ്ങൾ പങ്കെടുക്കാറുള്ളതെന്ന് പിതാവ്

Written by - Zee Malayalam News Desk | Last Updated : May 28, 2022, 10:16 AM IST
  • മറ്റ് മതങ്ങളോട് വിരോധമില്ലെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട്
  • സംഭവത്തിന് ശേഷം ഒളിവിൽ പോയതല്ല.
Pfi Hate Slogan: മുദ്രാവാക്യം എൻആർസിയുടെ പരിപാടിയിൽ നിന്നും പഠിച്ചത്, ചെറിയ കുട്ടിയേ ഹരാസ് ചെയ്യാൻ എന്ത് കുറ്റം എന്ന് പിതാവ്

കൊച്ചി: ആലപ്പുഴ പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ പ്രകോപന മുദ്രാവാക്യം എൻആർസിയുടെ പരിപാടിയിൽ നിന്നും പഠിച്ചതാണെന്ന് മുദ്രവാക്യം വിളിച്ച കുട്ടി. തന്നെ ആരും പഠിപ്പിച്ചതല്ലെന്നും കുട്ടി പറയുന്നു.

അതേസമയം തങ്ങൾ പോപ്പുലർ ഫ്രണ്ടിൻറെ സജീവ പ്രവർത്തകരൊന്നുമല്ലെന്നും. മറ്റ് മതങ്ങളോട് വിരോധമില്ലെന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.സംഭവത്തിന് ശേഷം ഒളിവിൽ പോയതല്ല. യാത്രയിലായിരുന്നു ഇന്നലെ വൈകുന്നേരത്തോടെയാണ് പള്ളുരുത്തിയിലെ വീട്ടിൽ എത്തിയത്. രാവിലെ അഭിഭാഷകൻറെ നിർദ്ദേശ പ്രകാരം ഹാജരാകാനാണ് തീരുമാനം എന്നും കുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.

പോപ്പുലർ ഫ്രണ്ടിൻറെ വലിയ ക്യാമ്പെയിനുകൾ പോലുള്ള  പരിപാടികളിൽ മാത്രമാണ് തങ്ങൾ പങ്കെടുക്കാറുള്ളത്. ചിലപ്പോൾ കുടുംബത്തിനെയും ഒപ്പം കൂട്ടും എന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News