തിരുവനന്തപുരം: 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു. ഇവര്‍ക്ക് കെഎസ്ആര്‍ടിസി ബസ്സുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസ്സുകളിൽ 45 ശതമാനമോ അതിലധികമോ ഭിന്നശേഷിയുള്ളവർക്ക് മാത്രമായിരുന്നു യാത്ര ഇളവ് അനുവദിച്ചിരുന്നത്.
ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രത്യേക ഉത്തരവ് നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ഭിന്നശേഷി അവകാശ നിയമത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.
ALSO READ: റോഡിലെ ക്യാമറകളെ എങ്ങനെ പറ്റിക്കാം? എളുപ്പ വഴി വെളിപ്പെടുത്തി കേരള പോലീസ്
ചന്ദ്രനെ അടുത്ത് കണ്ട് കണ്ണശയിലെ കുട്ടികൾ
പേയാട്: ചന്ദ്രനെ കണ്ട് സൗരയുധം കണ്ട് കണ്ണശയിലെ കുട്ടികൾ. പേയാട് കണ്ണശ മിഷൻ ഹൈസ്കൂൾ ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് സാമൂഹ്യശാസ്ത്ര ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഒരുക്കിയ 'ആകാശക്കാഴ്ചകൾ' എന്ന പരിപാടിയിലാണ് കുട്ടികൾ ചന്ദ്രനെയും നക്ഷത്രങ്ങളെയും കണ്ട് സായൂജ്യരായത്.
ടെലസ്കോപ്പിലൂടെ ചന്ദ്രനെ അടുത്ത് കാണുന്നതിനും, ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളുടെ പേരുകൾ പരിചയപ്പെടുന്നതിനും, നക്ഷത്ര സമൂഹങ്ങളെ പരിചയപ്പെടുന്നതിനും വാനനിരീക്ഷകൻ സെബാസ്റ്റ്യൻ കുട്ടികൾക്ക് അരികിലുണ്ടായിരുന്നു. വീട്ടുമുറ്റത്ത് നിന്ന് ദൂരെ ആകാശത്തിൽ മേഘങ്ങൾക്കിടയിലൂടെ എത്തി നോക്കുന്ന അമ്പിളിമാമനെ കൗതുകത്തോടെ നോക്കി നിന്നിരുന്ന കുരുന്നുകൾക്ക് ദൂരദർശിനിയുടെ സഹായത്തോടെ ചാന്ദ്രലോകത്തേക്ക് എത്തി നോക്കാനും വൃശ്ചികം രാശി, സപ്തർഷികൾ എന്ന നക്ഷത്ര സമൂഹം, ചൊവ്വ, ശുക്രൻ, എന്നീ ഗ്രഹങ്ങളെയും, വിവിധ ജന്മ നക്ഷത്രങ്ങളെയും, പോളാർ സാറ്റലൈറ്റ് എന്നിവയെയും നഗ്ന നേത്രങ്ങൾ കൊണ്ട് കാണാൻ സാധിച്ചത് കുട്ടികളിൽ ഒരു നവ്യാനുഭവം ഉണർത്തി. സ്കൂൾ മാനേജർ ആനന്ദ് കണ്ണശ, പ്രധാനാധ്യാപിക ശ്രീദേവി, പിറ്റിഎ പ്രസിഡൻ്റ് അനിൽ ശിവശക്തി നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...