Munnar Land Acquisition: മൂന്നാർ ദൗത്യത്തിനെതിരെ ചിന്നക്കനാലിൽ സമരം

Idukki Protest: ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് റിലേ സമരം ആരംഭിച്ചിരിക്കുന്നത്. കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരിൽ കർഷകരെ കുടിയിറക്കുന്നതിന് എതിരെയാണ് സമരം.

Written by - Zee Malayalam News Desk | Last Updated : Nov 13, 2023, 03:52 PM IST
  • ചിന്നക്കനാലിലെ കർഷകരെ സംരക്ഷിച്ചില്ലെങ്കിൽ അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഭൂ സംരക്ഷണ സമിതി റിലേ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്
  • മൂന്നാർ ദൗത്യത്തിന്റെ മറവിൽ കുടിയേറ്റ കർഷകരെ കുടിയിറക്കാനുള്ള നീക്കത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു
Munnar Land Acquisition: മൂന്നാർ ദൗത്യത്തിനെതിരെ ചിന്നക്കനാലിൽ സമരം

ഇടുക്കി: മൂന്നാർ ദൗത്യത്തിനെതിരെ ചിന്നക്കനാലിൽ നിരാഹാര സമരം. ചിന്നക്കനാലിലെ നാട്ടുകാരാണ് നിരാഹാര സമരം ആരംഭിച്ചത്. ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് റിലേ സമരം ആരംഭിച്ചിരിക്കുന്നത്. കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരിൽ കർഷകരെ കുടിയിറക്കുന്നതിന് എതിരെയാണ് സമരം.

ചിന്നക്കനാലിലെ കർഷകരെ സംരക്ഷിച്ചില്ലെങ്കിൽ അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചാണ് ഭൂ സംരക്ഷണ സമിതി റിലേ നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. മൂന്നാർ ദൗത്യത്തിന്റെ മറവിൽ കുടിയേറ്റ കർഷകരെ കുടിയിറക്കാനുള്ള നീക്കത്തിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.

ALSO READ: നെടുങ്കണ്ടത്ത് അന്തർ സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു

കുടിയിറക്ക നീക്കം അവസാനിപ്പിക്കുക, കർഷകരെ കയ്യേറ്റക്കാരായി ചിത്രീകരിയ്ക്കാനുള്ള ഉദ്യോഗസ്ഥ നീക്കം അവസാനിപ്പിക്കുക, സിങ്കുകണ്ടത്തെ ആരാധനാലയങ്ങൾ ഏറ്റെടുക്കാനുള്ള റവന്യൂ വകുപ്പിന്റെ നീക്കം അവസാനിപ്പിക്കുക, ഡിജിറ്റൽ സർവേയിൽ പട്ടയമില്ലാത്ത ഭൂമി കർഷകരുടെ പേരിൽ രേഖപെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സിങ്കുകണ്ടത് ഒരുക്കിയിരിയ്ക്കുന്ന സമര പന്തലിലാണ് നിരാഹാര സമരം നടത്തുന്നത്. നിലവിൽ സമര രംഗത്തുള്ള 12 കുടുംബങ്ങൾ റിലേ നിരാഹാര സമരത്തിൽ പങ്കെടുക്കും. ചിന്നക്കനാലിലെ കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ പ്രദേശവാസികളിൽ നിന്ന് നേരത്തെ മുതൽ പ്രതിഷേധം ഉയർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News