തിരുവനന്തപുരം: പി.എസ്.സി(PSC) ഉദ്യോഗാർഥികൾ 36 ദിവസമായി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. എൽ.ജി.എസ് ഉദ്യോഗാർഥികളാണ്സ മരം അവസാനിപ്പിച്ചത്. മന്ത്രി എ.കെ ബാലനുമായി നടത്തിയ ചർച്ചയിൽ ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ചർച്ച.
ആവശ്യങ്ങൾ അനുഭാവ പൂർവ പരിഗണിക്കാമെന്ന മന്ത്രിയുടെ(Minister AK.Balan) ഉറപ്പ് ലഭിച്ചതോടെയാണ് സമരം അവസാനിപ്പിക്കുന്നതെന്ന് എൽ.ജി.എ.സ് സമര നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാരിന് തീരുമാനങ്ങളെടുക്കാൻ ചില പരിമിതികളുണ്ട്. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ ഔദ്യോഗികമായി വിവരം നൽകാൻ കഴിയു എന്ന് മന്ത്രി എകെ ബാലൻ അറിയിച്ചു.
Also Read: PSLV-C51 Amazonia-1: ഭഗവത്ഗീതയും നരേന്ദ്ര മോദിയുടെ ചിത്രവും ബഹിരാകാശത്തേയ്ക്ക് കുതിച്ചു
എന്നാൽ പോലീസ്(Police) റാങ്ക് ഹോൾഡർമാർ സമരം തുടരുമെന്നാണ് ചർച്ചയ്ക്ക് ശേഷം അവരുടെ പ്രതികരണം മാർച്ച് 3ാം തിയ്യതി സിപിഒ ഉദ്യോഗാർത്ഥികളുടെ സംഗമം തീരുമാനിച്ചിട്ടുണ്ടെന്നും സമരക്കാർ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ സി.പി.ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതാണ്. ഇത് സംബന്ധിച്ച് ഇനി തീരുമാനമെടുക്കാനുള്ള സാധ്യതയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ വഴിയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.