വയനാട്ടിൽ വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട സംഘർഷം മുറുകുന്നതിനിടയിൽ രാഹുൽ ഗാന്ധി എംപി വയനാട്ടിലേക്ക്. ഇന്ന് വൈകുന്നേരം വാരണാസിയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെടും. ജില്ലയിൽ വന്യജീവി ആക്രമണവും അതിനെതുടർന്നുള്ള മരണങ്ങളും തുടർകഥയാതോടെ വിഷയം ദേശീയ തലത്തിൽ ചർച്ചയാകുകയാണ്. അിനു പിന്നാലെയാണ് ഭാരത് ന്യായ് യാത്രയ്ക്ക് താൽക്കാലികമായി ഇടവേള നൽകി രാഹുൽ ഗാന്ധി വയനാട്ടിലേക്ക് പുറപ്പെട്ടിരിക്കുന്നത്. കഴിഞ്ഞദിവസം പോളിന്റെ മരണത്തിന് പിന്നാലെ രാഹുൽ ഗാന്ധി വയനാട് ജില്ലാ കളക്ടറേ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു.
അതിനുപുറമേ ഡെൽഹിയിൽ ഡൽഹിയിൽ വിവിധ കേന്ദ്രവുമായി ബന്ധപ്പെട്ട് വേണ്ട ഇടപെടലുകൾ അദ്ദേഹം നടത്തുകയും ചെയതു. വയനാട്ടിലെ ജനങ്ങൾക്കൊപ്പം ഇപ്പോൾ നിൽക്കേണ്ട സമയമാണെന്നും അത് തന്റെ ചുമതലയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് തന്റെ കർത്തവ്യവുമാണെന്ന് പൂർണ്ണ ബോധ്യമുള്ള രാഹുൽ ഗാന്ധി ഇന്ന് വൈകിട്ടോടെ വാരണാസിയിൽ നിന്നും പുറപ്പെട്ട് ഉടനെ തന്നെ കേരളത്തിലെത്തുമെന്നാണ് ജയ്റാം രമേശ് മാധ്യമങ്ങളോട് പ്രതികരിച്ചത്. നാളെ ഉച്ചവരെ വയനാട്ടിൽ നിന്ന ശേഷം ഭാരത് ജോഡോ ന്യായ് യാത്ര പുനരാരംഭിക്കുന്നതിനായി വൈകിട്ട് 3 മണിയോടെ പ്രയാഗ് രാജിലേക്ക് രാഹുൽ തിരിച്ചെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.