സംസ്ഥാനത്ത് തീവണ്ടി ഗതാഗതം ഇന്നും തടസ്സപ്പെടും

 ഏഴ് സര്‍വീസുകള്‍ പൂര്‍ണ്ണമായും ഒരു സര്‍വീസ് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.  

Last Updated : Aug 11, 2019, 08:56 AM IST
സംസ്ഥാനത്ത് തീവണ്ടി ഗതാഗതം ഇന്നും തടസ്സപ്പെടും

തിരുവനന്തപുരം: കനത്തമഴയെ തുടര്‍ന്ന്‍ പാളങ്ങള്‍ തകരാറിലായത് കാരണം സംസ്ഥാനത്തെ തീവണ്ടി ഗതാഗതം ഇന്നും തടസ്സപ്പെടും. 

ഏഴ് സര്‍വീസുകള്‍ പൂര്‍ണ്ണമായും ഒരു സര്‍വീസ് ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. മലബാര്‍ മേഖലയിലുണ്ടായ രൂക്ഷമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴിലുള്ള വിവിധ സര്‍വ്വീസുകള്‍ റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

12484 അമൃത്സര്‍-കൊച്ചുവേളി വീക്ക്‌ലി എക്‌സ്പ്രസ്

16649 മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്‌പ്രസ്

16606 നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസ്

16308 കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ്

56664 കോഴിക്കോട്-തൃശ്ശൂര്‍ പാസഞ്ചര്‍

66611- പാലക്കാട്-എറണാകുളം മെമു

തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (12076) ഷൊര്‍ണൂര്‍ വരെ സര്‍വീസ് നടത്തും. ബാംഗ്ലൂര്‍-കന്യാകുമാരി എക്‌സ്പ്രസ് (16526) തിരുനല്‍വേലി വഴി തിരിച്ചുവിട്ടു.

Trending News