പൊലീസിലെ അഴിമതി; രമേശ്‌ ചെന്നിത്തല ഹൈക്കോടതിയിലേയ്ക്ക്

ട്രാഫിക്‌ ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ പിഴ പിരിക്കുന്നതിനുള്ള കരാര്‍, സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.  

Last Updated : Feb 29, 2020, 11:34 AM IST
  • ട്രാഫിക്‌ ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ പിഴ പിരിക്കുന്നതിനുള്ള കരാര്‍, സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
പൊലീസിലെ അഴിമതി; രമേശ്‌ ചെന്നിത്തല ഹൈക്കോടതിയിലേയ്ക്ക്

തിരുവനന്തപുരം: പൊലീസിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഒരുങ്ങുന്നു. 

ട്രാഫിക്‌ ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ പിഴ പിരിക്കുന്നതിനുള്ള കരാര്‍, സിഎജി റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

റിട്ട് ഹര്‍ജി നല്‍കാനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് നിയമ വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തുകയാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ട്രാഫിക് പിഴ പിരിക്കാന്‍ കരാര്‍ ഉണ്ടാക്കിയ ഗ്യാലക്സോണ്‍ കമ്പനി ബിനാമികളുടെതാണെന്നും ഇക്കാര്യം മുഖ്യമന്ത്രിയ്ക്ക് അറിയാമെന്നും അതുകൊണ്ടാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായിട്ടും അദ്ദേഹം അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും ചെന്നിത്തല ആരോപിച്ചു.

സൂചനകളുടെ അടിസ്ഥാനത്തില്‍ രമേശ്‌ ചെന്നിത്തല ഈ ആഴ്ചതന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നാണ് വിവരം. ഹര്‍ജിയില്‍ സിബിഐ അന്വേഷണമായിരിക്കും ചെന്നിത്തല ആവശ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ട് ഉണ്ട്. 

കൂടാതെ തിങ്കളാഴ്ച നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ പൊലീസിനെതിരെയുള്ള അഴിമതി ആരോപണത്തില്‍ ചര്‍ച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.  

Trending News