Agriculture Offices| കർഷകന് കൊടുക്കണം മുൻ നിര സീറ്റ്, നല്ല പെരുമാറ്റത്തിനും മാർക്ക്,കൃഷി ഭവനുകളിൽ റാങ്കിങ്ങ് വരുന്നു

ഒാരോ ജില്ലകൾ ബ്ലോക്ക് ഓഫീസുകൾ വിവിധ ഫാമുകള്‍ എന്നിവ ഉള്‍പ്പെടെ അനുബന്ധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും അവലോകനത്തിന് വിധേയമാക്കും

Written by - Zee Malayalam News Desk | Last Updated : Sep 26, 2021, 07:50 AM IST
  • എല്ലാ കര്‍ഷകരെയും ആദരവോടെ കാണുകയും ഒരോരുത്തരോടും നല്ല രീതിയില്‍ പെരുമാറുകയും ചെയ്യണം.
  • കൃഷി വകുപ്പിന്റെ പരിപാടികളില്‍ വരുന്ന കര്‍ഷകര്‍ക്ക് മുന്‍നിരയില്‍ തന്നെ ഇരിപ്പിടം അനുവദിക്കണം
  • കേരളത്തിന് നെല്ലുത്പ്പാദനത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയെന്നത് അത്ര എളുപ്പമല്ല
Agriculture Offices| കർഷകന് കൊടുക്കണം മുൻ നിര സീറ്റ്, നല്ല പെരുമാറ്റത്തിനും മാർക്ക്,കൃഷി ഭവനുകളിൽ റാങ്കിങ്ങ് വരുന്നു

തിരുവനന്തപുരം:  കേരളത്തിലെ എല്ലാ കൃഷി ഭവനുകളിലും ഇനി മുതൽ റാങ്കിങ്ങ് വരും. ഇവരുടെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലായിരിക്കും മാറ്റങ്ങൾ. കൃത്യമായ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വിശദമായ അവലോകനത്തിന് ശേഷമായിരിക്കും റാങ്കിംഗ്.

ഒാരോ ജില്ലകൾ ബ്ലോക്ക് ഓഫീസുകൾ വിവിധ ഫാമുകള്‍ എന്നിവ ഉള്‍പ്പെടെ അനുബന്ധ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും അവലോകനത്തിന് വിധേയമാക്കും. തൃശൂര്‍ രാമനിലയത്തില്‍ ജില്ലയിലെ മുതിര്‍ന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി പി.പ്രസാദ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നവയും അല്ലാത്തവയുമായ ഓഫീസുകളെയും ഉദ്യോഗസ്ഥരെയും കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കും.

ALSO READ: Covid19: പുതുക്കാൻ സമയം വേണം,ലൈസന്‍സിന്റെയും, വാഹന പെര്‍മിറ്റുകളുടെയും കാലാവധി നീട്ടണം-മന്ത്രി ആന്റണി രാജു

എല്ലാ കര്‍ഷകരെയും ആദരവോടെ കാണുകയും ഒരോരുത്തരോടും നല്ല രീതിയില്‍ പെരുമാറുകയും ചെയ്യണം. കൃഷി വകുപ്പിന്റെ പരിപാടികളില്‍ വരുന്ന കര്‍ഷകര്‍ക്ക് മുന്‍നിരയില്‍ തന്നെ ഇരിപ്പിടം അനുവദിക്കണം. കൃത്യമായ ഡാറ്റാ ബേസിന്റെ അടിസ്ഥാനത്തില്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമാക്കുന്നതിന് സംവിധാനം ഒരുക്കും.

ALSO READ:  Vizhinjam Port : വിഴിഞ്ഞം തുറമുഖം 2023ൽ തന്നെ കമ്മീഷൻ ചെയ്യുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

കേരളത്തിന് നെല്ലുത്പ്പാദനത്തിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയെന്നത് അത്ര എളുപ്പമല്ല പച്ചക്കറിയുടെ കാര്യത്തില്‍ കേരളത്തിന് അത് വേഗത്തില്‍ സാധിക്കുമെന്നത് സമീപകാലത്തെ അനുഭവങ്ങളുടെ തെളിവാണ്. മികച്ച പങ്കാളിത്തമാണ് പച്ചക്കറി ഉത്പ്പാദനത്തിന്റെ കാര്യത്തില്‍ കര്‍ഷകരുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായത്. കൃഷിഭവനുകള്‍ സ്മാര്‍ട്ടാക്കുന്നതിനുള്ള നടപടികള്‍ ഇതിനകം ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News