തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിൽ സർക്കാരിന് നിലപാട് ചാഞ്ചല്യം. വിഷയത്തിൽ വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
ചൊവ്വാഴ്ച സമസ്ത നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രിസഭാ ശബ്ദ വോട്ടെടുപ്പിൽ പാസാക്കിയ നിയമം ആണം വഖഫ് ബോർഡ് പി.എസ്.സി നിയമനം. ആദ്യം ഇത് ഒാർഡിനൻസ് ആയിരുന്നെങ്കിലും പിന്നീട് നിയമസഭ ബില്ല് പാസാക്കി.
അതേസമയം വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. സർക്കാരിന്റെ നിർദ്ദേശമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ല എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
Also Read: Idukki dam | ഇടുക്കി അണക്കെട്ടിൽ റെഡ് അലർട്ട്; ഇടുക്കി അണക്കെട്ടും തുറക്കാൻ സാധ്യത
വിശദമായ ചർച്ച നടത്തും. തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാസാക്കിയ വഖഫ് ബോർഡ് നിയമന ബില്ല്
വഖഫ് ബോർഡ് നിയമപ്രകാരം 112 അംഗങ്ങളുടെ നിയമനം ആണ് പി.എസ്.സിക്ക് വിടുന്നത്. നിയമനം മുസ്ലീം വിഭാഗത്തിൽപ്പെടുന്നവർക്ക് മാത്രം. ഇത് അഡ്മിനിസ്ട്രേറ്റീവ് തസ്തികകളാണ്. നവംബർ-9-നാണ് ബില്ല് പാസാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...