കെഎസ്ഇബി ഓഫീസില്‍ കവര്‍ച്ച നടത്തിയ കള്ളന് എട്ടിന്‍റെ പണി; മോഷ്ടിച്ചവയില്‍ ഏറ്റവും കൂടുതല്‍ 500ഉം, 1000ത്തിന്‍റെയും നോട്ടുകള്‍

എടത്വ ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ ഓഫീസില്‍ മോഷണം. ഒരു ലക്ഷത്തിലേറെ രൂപയാണ് മോഷണം പോയത്. സേഫ് ലോക്കറില്‍ പൂട്ടിവച്ചിരുന്നതായിരുന്നു പണം. എന്നാല്‍, മോഷ്ടിച്ചവയില്‍ ഏറെയും 500ഉം 1000ത്തിന്‍റെയും നോട്ടുകളാണ്. ഇവ പിന്‍വലിച്ച കാര്യം കള്ളന്‍ അറിഞ്ഞതുമില്ല.

Last Updated : Nov 9, 2016, 03:04 PM IST
കെഎസ്ഇബി ഓഫീസില്‍ കവര്‍ച്ച നടത്തിയ കള്ളന് എട്ടിന്‍റെ പണി;  മോഷ്ടിച്ചവയില്‍ ഏറ്റവും കൂടുതല്‍ 500ഉം, 1000ത്തിന്‍റെയും നോട്ടുകള്‍

ആലപ്പുഴ: എടത്വ ഇലക്ട്രിക്കല്‍ സബ് ഡിവിഷന്‍ ഓഫീസില്‍ മോഷണം. ഒരു ലക്ഷത്തിലേറെ രൂപയാണ് മോഷണം പോയത്. സേഫ് ലോക്കറില്‍ പൂട്ടിവച്ചിരുന്നതായിരുന്നു പണം. എന്നാല്‍, മോഷ്ടിച്ചവയില്‍ ഏറെയും 500ഉം 1000ത്തിന്‍റെയും നോട്ടുകളാണ്. ഇവ പിന്‍വലിച്ച കാര്യം കള്ളന്‍ അറിഞ്ഞതുമില്ല.

ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് ശേഷം വന്ന കളക്ഷന്‍ രൂപയായിരുന്നു ഇത്. കൗണ്ടര്‍ സ്ഥാപിച്ചിരിക്കുന്ന മുറിക്ക് പുറത്ത് മൂന്ന് കതകുകളാണുള്ളത്. മുറികളുടെ താഴ് മുറിച്ചുമാറ്റിയ നിലയിലും ലോക്കര്‍ താക്കോലുപയോഗിച്ച് തുറന്ന നിലയിലുമാണ് കാണപ്പെട്ടത്. സേഫിന്റെ താക്കോല്‍ മുറിയില്‍ തന്നെ മേശക്കുള്ളിലാണ് സൂക്ഷിക്കുന്നതെന്നാണ് ജീവനക്കാര്‍ പറയുന്നത്.

രാത്രിയില്‍ നാലോളം ജീവനക്കാര്‍ കാഷ് കൗണ്ടറിന് സമീപത്തെ മുറിയില്‍ ഉണ്ടായിരുന്നു. പുലര്‍ച്ചെ അഞ്ചിന് ചായ കുടിക്കാനായി പുറത്തിറങ്ങിയ ജീവനക്കാരാണ് കാഷ് കൗണ്ടറിലേക്കുള്ള മുറി തുറന്ന് കിടക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് സൂപ്രണ്ടിനെ വിവരം അറിയിക്കുകയായിരുന്നു. എടത്വ പോലീസ് അന്വേഷണം ആരംഭിച്ചു. വൈദ്യുതി ചാര്‍ജ്ജ് സ്വീകരിക്കാന്‍ ഓഫീസില്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Trending News